62,000 കോടി ഉടൻ അടയ്ക്കണം, ഇല്ലെങ്കിൽ പരോൾ റദ്ദാക്കും: സുബ്രതയോട് സെബി
ന്യൂഡൽഹി∙ എത്രയും പെട്ടെന്ന് കുടിശിക അടച്ചില്ലെങ്കിൽ പരോൾ റദ്ദാക്കുമെന്ന് വ്യവസായി സുബ്രത റോയിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീംകോടതിയെ... Subrata Roy Must Pay ₹ 62,600 Crore To Stay Out Of Jail: Regulator SEBI

ന്യൂഡൽഹി∙ എത്രയും പെട്ടെന്ന് കുടിശിക അടച്ചില്ലെങ്കിൽ പരോൾ റദ്ദാക്കുമെന്ന് വ്യവസായി സുബ്രതോ റോയിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീംകോടതിയെ സമീപിച്ചു. സഹാറ ഇന്ത്യ പരിവാർ ഗ്രൂപ്പിന്റെ രണ്ടു കമ്പനികൾക്കും ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്കുമായി പലിശയടക്കം 62,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. എട്ടു വർഷങ്ങൾക്ക് മുൻപ് 25,700 കോടിയായിരുന്ന ബാധ്യതയാണ് ഇപ്പോൾ ഈ നിരക്കിലേക്ക് എത്തിയിരിക്കുന്നത്. സഹാറ ഗ്രൂപ്പ് കമ്പനികൾ സുരക്ഷാ നിയമം ലംഘിച്ചുവെന്നും നിയമവിരുദ്ധമായി 3.5 ബില്യൺ ഡോളർ സമ്പാദിച്ചുവെന്നും 2012ൽ കണ്ടെത്തിയിരുന്നു.
127 ട്രക്ക് നിറയെ ദുരൂഹതയുമായി സഹാറ
നാലര വർഷം മുൻപ് റോഷൻ ലാൽ എന്ന സാധാരണ നിക്ഷേപകൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) നൽകിയ പരാതിയാണു സഹാറ ഗ്രൂപ്പിന്റെ വെട്ടിപ്പിന്റെ കഥകൾ പുറത്തു വരാൻ വഴിതുറന്നത്. പിന്നീട് സെബി നടത്തിയ അന്വേഷണങ്ങൾ ചെന്നെത്തിയതു കോടികളുടെ തട്ടിപ്പിന്റെ കഥകളിലേക്ക്. മൂന്നു കോടി നിക്ഷേപകരിൽ നിന്നു സമാഹരിച്ചത് 20,000 കോടി രൂപ.
ഇടപാടുകളിൽ ഉടനീളം നാടകീയത നിറഞ്ഞതായിരുന്നു സഹാറയുടെ വഴിത്താര. നിക്ഷേപകരുടെ അപേക്ഷകൾ സെബി ഓഫിസിൽ എത്തിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 127 ട്രക്കുകളിൽ 31,669 കാർട്ടണുകൾ നിറയെ അപേക്ഷാ ഫോമുകൾ. ഒപ്പം രണ്ടു കോടി വൗച്ചറുകളും. മുംബൈ നഗരത്തിനു പുറത്തു ട്രക്കുകൾ സൃഷ്‌ടിച്ച ഗതാഗതക്കുരുക്കും വാർത്തയായിരുന്നു. ധനവിപണിക്ക് ചില പുതിയ വാക്കുകൾ പരിചയപ്പെടുത്തിയതും സഹാറയാണ്; ഒഎഫ്‌സിഡി, ഡിആർഎച്ച്‌പി, ആർഎച്ച്‌പി. കഥ തുടങ്ങുന്നത് 2009 സെപ്‌റ്റംബർ 30 നാണ്. ഗ്രൂപ്പിന്റെ റിയൽ എസ്‌റ്റേറ്റ് വിഭാഗമായ സഹാറാ പ്രൈം സിറ്റി പ്രാഥമിക ഓഹരി വിൽപനയ്‌ക്ക് സെബിയെ സമീപിക്കുന്നു. ഇതിനായി അപേക്ഷ (ഡിആർഎച്ച്‌പി) നൽകി. ഇതിനിടയിലാണു സഹാറയുടെ സ്‌ഥാപനങ്ങളായ സഹാറ ഇന്ത്യ റിയൽ എസ്‌റ്റേറ്റും, സഹാറ ഹൗസിങ് ഇൻവെസ്‌റ്റ്‌മെന്റും വൻ തോതിൽ പണം സമാഹരിക്കുന്നതായി സെബി കണ്ടെത്തിയത്. 2009 ഡിസംബർ 25 നും 2010 ജനുവരി നാലിനും രണ്ടു പരാതികൾ കൂടി സെബിക്കു ലഭിച്ചു.
പൂർണമായും ഓഹരികളാക്കി മാറ്റാവുന്ന (നിർബന്ധമില്ലാത്തത്) കടപ്പത്രങ്ങൾ (ഒഎഫ്‌സിഡി) പുറത്തിറക്കി ഈ കമ്പനികൾ മാസങ്ങളായി വൻ തുക പൊതുജനങ്ങളിൽ നിന്നു സമാഹരിക്കുന്നു. ഇതിൽ രണ്ടാമത്തെ പരാതിയാണു റോഷൻ ലാൽ നൽകിയത്. ഇതിനെ അടിസ്‌ഥാനമാക്കിയാണു സെബി ഗ്രൂപ്പിൽ നിന്നു വിശദീകരണം തേടിയത്. റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ പ്രോസ്‌പെക്‌ടസ് ഫയൽ ചെയ്‌തതിനു ശേഷമാണ് ഒഎഫ്‌സിഡി വഴി ഗ്രൂപ്പ് പണം സമാഹരിച്ചതെന്നു കണ്ടെത്തി. അൻപതോ അതിൽ കൂടുതലോ നിക്ഷേപകരിൽ നിന്നു കടപ്പത്രങ്ങൾ വഴി പണം സമാഹരിക്കാൻ സെബി അനുമതി വേണമെന്ന നിയമം നിലനിൽക്കെയാണു ഗ്രൂപ്പ് അനുമതിയില്ലാതെ വൻതോതിൽ പണം സമാഹരിച്ചത്. 2010 നവംബർ 24 ന് നിക്ഷേപകർക്കു പണം തിരികെ നൽകാൻ സെബി ആവശ്യപ്പെടുകയായിരുന്നു. 2014ലാണ് സുബ്രതോ റോയ് അറസ്റ്റിലാകുന്നത്.
English Summary: Subrata Roy Must Pay ₹ 62,600 Crore To Stay Out Of Jail: Regulator SEBI