തിരുവനന്തപുരം ∙ തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ...| Shobha Surendran | Fake News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ മനോരമ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

മനോരമ ഓൺലൈനോട് ശോഭ സുരേന്ദ്രൻ ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നില്ല. ‘ഇത്തരം പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്ന ഇടതു ജിഹാദി സൈബർ സംഘങ്ങൾ കരുതിയിരിക്കണമെന്നും ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്നും’ കെ.സുരേന്ദ്രൻ പ്രതികരിച്ചു.

ADVERTISEMENT

മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎൽഎയ്ക്കു ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ വിദേശത്ത് ചികിത്സയ്ക്കു പോകുകയാണെന്നു കാട്ടി മനോരമ ഓൺലൈനിന്റെ സമാനമായ സ്ക്രീൻഷോട്ടുമായി സമൂഹമാധ്യമങ്ങളിൽ നേരത്തെയും വ്യാജ വാർത്ത പ്രചരിച്ചിരുന്നു.

നിയമനടപടി സ്വീകരിക്കും: കെ.സുരേന്ദ്രൻ

ADVERTISEMENT

മനോരമ ഓൺലൈനിന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സിപിഎം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു സുരേന്ദ്രൻ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും മുന്നേറ്റം തടയാനുള്ള അവസാനത്തെ അടവാണ് ഇത്തരം നീചമായ പ്രചാരണങ്ങൾ.

ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റി​ദ്ധരിപ്പിക്കാനാവില്ലെന്ന് സിപിഎമ്മും ജിഹാദികളും മനസിലാക്കണം. സോഷ്യൽ മീഡിയയിലെ സൈബർ ​ഗുണ്ടായിസം ഇടതുപക്ഷത്തിന്റെ പതനത്തിന്റെ ശക്തി കൂട്ടുക മാത്രമേ ചെയ്യൂ.– സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

Content Highlights : Fake News, Shobha Surendran, K Surendran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT