തിരുവനന്തപുരം∙ ബെംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം തടയാനുള്ള നീക്കം ഊര്‍ജിതമാക്കി ഇഡി. എൻഫോഴ്സമെന്റ്... bineesh kodiyeri, enforcement directorate, drugs case, bengaluru drug racket

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബെംഗളൂരു ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം തടയാനുള്ള നീക്കം ഊര്‍ജിതമാക്കി ഇഡി. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നിർദേശ പ്രകാരം സ്വത്തുവകകളുടെ വിശദവിവരങ്ങള്‍ റജിസ്‌ട്രേഷന്‍ വകുപ്പ് തയാറാക്കി. ഉടന്‍ തന്നെ ഇത് ഇഡിക്കു കൈമാറും. ആദ്യം ബിനീഷിന്റെയും പിന്നീട് റെനീറ്റയുടേയും അനൂപ് മുഹമ്മദിന്റെയും സ്വത്തുവിവരങ്ങളും ഇഡി തേടിയിരുന്നു.

അതിനിടെ, ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ ഇഡി ചോദ്യം ചെയ്തു. കഴിഞ്ഞ നാലിനു കണ്ണൂരില്‍ വച്ചു ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണു ഇന്നത്തെ ചോദ്യം ചെയ്യല്‍. തിരുവനന്തപുരം ശംഖുമുഖത്തെ ഓള്‍‍ഡ് കോഫീ ഹൗസ്, ടോറസ് റമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുമായിട്ടു ബന്ധപെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

ADVERTISEMENT

ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ തിരുവനന്തപുരത്തെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത അമ്പതുലക്ഷത്തിന്റെ വായ്പയില്‍ നിന്നാണ് ബെംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് പണം നല്‍കിയതെന്നാണ് ബിനീഷ് കോടിയേരിയുടെ മൊഴി. ഇരു സ്ഥാപനങ്ങളിലെയും ഇടപാടുകളുമായി ബന്ധപെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ഇഡി സമന്‍സ് അയച്ചിരുന്നത്.

English Summary: Enforcement directorate asked details of Bineesh Kodiyeri's house and properties