അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം: പ്രശാന്ത് ഭൂഷൺ
ന്യൂഡല്‍ഹി∙ വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് തിരുത്തിയതോടെ അഭിനന്ദനവുമായി പ്രമുഖ അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍... Kerala Police, Kerala Police Act Amendment, Prashant Bhushan

ന്യൂഡല്‍ഹി∙ വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് തിരുത്തിയതോടെ അഭിനന്ദനവുമായി പ്രമുഖ അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍. സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹം ഞായറാഴ്ച രംഗത്തെത്തിയിരുന്നു.
എങ്ങും പ്രതിഷേധം ഉയർന്നതോടെയാണ് മുഖ്യമന്ത്രി മലക്കം മറിഞ്ഞത്. സ്വതന്ത്ര പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്. നിയമം പിന്‍വലിക്കുന്നതിലൂടെ പിണറായി വിജയന്‍ യുടേണ്‍ അടിച്ചിരിക്കുകയാണെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ പിണറായി വിജയനെ അഭിനന്ദിച്ചത്.
ഇക്കാര്യത്തിൽ നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും എല്ലാവരുടേയും അഭിപ്രായം തേടിയശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂ എന്നുമാണ് പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. നിയമഭേദഗതിയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സമാനമായ നിയമം നടപ്പാക്കുന്നത് തിരിച്ചടിക്കുമെന്നു പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.
English Summary: Advocate Prashant Bhushan praises CM Pinarayi Vijayan on u turn from Police act amendment