ഹൈദരാബാദ്∙ എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസിയെ കടന്നാക്രമിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ, ഒവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. | Tejasvi Surya, Asaduddin Owaisi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസിയെ കടന്നാക്രമിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ, ഒവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. ഹൈദരാബാദില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി. മുഹമ്മദ് അലി ജിന്നയുടെ പുത്തന്‍ അവതാരമാണ് ഒവൈസിയെന്ന് ബെംഗളൂരുവില്‍നിന്നുള്ള എംപിയായ തേജസ്വി പറഞ്ഞു. 

വിഭാഗീയ, വര്‍ഗീയ രാഷ്ട്രീയമാണ് ഒവൈസിയും സഹോദരന്‍ അക്ബറുദീനും നടത്തുന്നത്. ഹൈദരാബാദില്‍ വികസനമല്ല മറിച്ച് റോഹിങ്യന്‍ മുസ്്‌ലിംകളെ മാത്രമാണ് ഒവൈസി അനുവദിക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി. 'ഒവൈസിക്ക് ഇവിടെ വോട്ട് ചെയ്താല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും അദ്ദേഹം ശക്തനാകും. ആരാണ് ഒവൈസി, ജിന്നയുടെ പുതിയ അവതാരമാണ്. അദ്ദേഹത്തെ പരാജയപ്പെടുത്തണം. ബിജെപിക്കു നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിനുള്ളതാണ്. മറിച്ച് ഒവൈസിക്കുള്ള ഓരോ വോട്ടും രാജ്യത്തിനും ഇന്ത്യ നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും എതിരാണ്.''- തേജസ്വി പറഞ്ഞു. ഇതു നിസാമിന്റെ കാലമല്ലെന്നും ഹിന്ദു ഹൃദയ സാമ്രാട്ട് നരേന്ദ്ര മോദിയുടെ ഭരണകാലമാണെന്നും ഒവൈസി സഹോദരന്മാര്‍ മറക്കരുതെന്നും തേജസ്വി പറഞ്ഞു.

ADVERTISEMENT

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒവൈസി നേടിയ വിജയം ബിജെപി ക്യാംപകളെ അസ്വസ്ഥമാക്കിയതിന്റെ പ്രതിഫലനമായാണ് തേജസ്വിയുടെ വാക്കുകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.