ലഹരിമരുന്ന് കേസ് എൻസിബി സംഘത്തിനുനേരെ ആക്രമണം; 2 പേർക്ക് പരുക്ക്
മുംബൈ ∙ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അന്വേഷണത്തിനു നേതൃത്വം നൽകുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കും സംഘത്തിനും നേരെ Anti-drug Raid, Crime India, Sameer Wankhede, crime Kerala, Manorama News, Malayalam News, Breaking News.

മുംബൈ ∙ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അന്വേഷണത്തിനു നേതൃത്വം നൽകുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കും സംഘത്തിനും നേരെ ലഹരിമാഫിയയുടെ ആക്രമണം.
ഞായറാഴ്ച രാത്രി വൈകി ഗോരേഗാവിൽ നടത്തിയ റെയ്ഡിനിടെയാണ് 50 പേരുടെ സംഘം ആക്രമിച്ചത്. 2 എൻസിബി ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രഹസ്യവിവരത്തെത്തുടർന്നാണ് അഞ്ചംഗ എൻസിബി സംഘം റെയ്ഡിനിറങ്ങിയത്. ലഹരി ഇടപാടുകാരെ രക്ഷിക്കാനായി 50 പേരുടെ സംഘം ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. ഗോരേഗാവ് പൊലീസെത്തിയാണ് എൻസിബി ഉദ്യോഗസ്ഥരെ രക്ഷിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ എൻസിബി ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.
സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി സംഘമാണ് ദീപിക പദുക്കോൺ അടക്കമുള്ള താരങ്ങളെയും ബോളിവുഡിലെ മറ്റു പ്രമുഖരെയും ചോദ്യം ചെയ്തത്. ലഹരിക്കേസിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനും സമീറാണ്.
English Summary: Sameer Wankhede and 5 Other Officials Attacked By Mob During Anti-drug Raid