ചെന്നൈ ∙ പതിവായി പഴി കേൾക്കുന്ന രണ്ടു വിഭാഗം നിവാർ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പൊതുജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി. കാലാവസ്ഥ Cyclone Nivar, Breaking News, Tamil Nadu, Manorama Online, Manorama News, Cyclone Nivar, Cyclone Nivar 2020, Cyclone Nivar 2020.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പതിവായി പഴി കേൾക്കുന്ന രണ്ടു വിഭാഗം നിവാർ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പൊതുജനങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി. കാലാവസ്ഥ നിരീക്ഷണ  കേന്ദ്രവും പൊലീസും. കൃത്യമായ വിവരങ്ങൾ മുൻകൂട്ടി നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാന സർക്കാരിനും ജനങ്ങൾക്കും തയാറെടുപ്പിന് അവസരം നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ മാറാൻ സഹായിച്ചും റോഡിൽ കടപുഴകി വീണ മരങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിയും ചെന്നൈ  പൊലീസും ജനങ്ങളുടെ കയ്യടി വാങ്ങി. 

നിവാറിന്റെ വരവ് ദിവസങ്ങൾക്കു മുൻപു തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൃത്യമായി പ്രവചിച്ചു. കാറ്റിന്റെ ഗതിയും വേഗവും സംബന്ധിച്ച വിവരങ്ങൾ അതതു സമയങ്ങളിൽ നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനൊപ്പം സ്വകാര്യ കാലാവസ്ഥാ നിരീക്ഷകർ കൂടി വിവരങ്ങൾ നൽകിയതോടെ ജനങ്ങൾ ജാഗ്രതയിലായി. 2015-ൽ നിന്നു വ്യത്യസ്തമായി ഇത്തവണ പെരുമഴ പെയ്ത ദിവസങ്ങളിൽ ജനം പുറത്തിറങ്ങിയില്ല. അതിനാൽ, ഒട്ടേറെ അപകടങ്ങൾ ഒഴിവായി. 

ADVERTISEMENT

നിവാർ ഏറ്റവും കൂടുതൽ നാശം വിതച്ചതു കടലൂരിലാണ്. അവിടെ വ്യാപകമായി കൃഷി നശിച്ചെങ്കിലും ഒരു മരണം മാത്രമാണു സംഭവിച്ചത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾക്കു തന്നെയാണു ഇതിന്റെ  ക്രെഡിറ്റ്. 

മുതിർന്ന പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതു മുതൽ റോഡിൽ വീണ മരങ്ങൾ  മാറ്റുന്നതുൾപ്പെടെ ചെന്നൈ പൊലീസ് എല്ലായിടത്തുമുണ്ടായിരുന്നു.ഇരുനൂറോളം മുതിർന്ന പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു പൊലീസ് നേരിട്ടു മാറ്റി. നിവാർ അടിച്ചുവീശിയതിന്റെ പിറ്റേദിവസം സാധാരണ ദിവസത്തിലേക്കാണു നഗരം ഉറക്കമുണർന്നത്. 

ADVERTISEMENT

റോഡിലേക്കു വീണിരുന്ന മൂന്നുറോളം  മരങ്ങളാണു രാത്രി വെളുക്കും മുൻപ് പൊലീസ് നീക്കിയത്. പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂമിലേക്കു മുന്നൂറോളം വിളികൾ ലഭിച്ചു. എല്ലാം പരിഹരിക്കാനായി.

English Summary: Cyclone Nivar: Improved coordination, action plan helped

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT