ബ്യൂണസ് ഐറിസ്∙ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഫിസിഷൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മറഡോണയുടെ മരണം ....| Diego Maradona | Manorama News

ബ്യൂണസ് ഐറിസ്∙ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഫിസിഷൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മറഡോണയുടെ മരണം ....| Diego Maradona | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂണസ് ഐറിസ്∙ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഫിസിഷൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന ബന്ധുക്കളുടെയും അഭിഭാഷകന്റെയും ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് എന്നാണു സൂചന. മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകൾ ആരോപിച്ചിരുന്നു.

ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും റെയ്ഡ് നടത്തിയെന്ന് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറഡോണയെ ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചെന്നാണ് അഭിഭാഷകന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. മരണത്തിന് 12 മണിക്കൂർ മുൻപ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.  

ADVERTISEMENT

നവംബർ 25നാണ് ഹൃദയാഘാതത്തെ തുടർന്ന് മറഡോണ ലോകത്തോട് വിട പറഞ്ഞത്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേനമാക്കിയ മറഡോണ സുഖപ്പെട്ടു വരുന്നതിനിടെയാണു ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്‍ത്തി അപ്രതീക്ഷിത മരണം സംഭവിച്ചത്.

English Summary : Diego Maradona dies: Police raid house and clinic of football legend’s doctor over negligence in treatment