തൃശൂർ ∙ മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം നാലര വർഷത്തിനിടെ സന്ദർശിച്ചത് 27 വിദേശ രാജ്യങ്ങൾ. ഇതിലേറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് – 10 രാജ്യങ്ങൾ. രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 3 തവണ യുഎസ് യാത്ര ....| Kerala Ministers visit 27 countries | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം നാലര വർഷത്തിനിടെ സന്ദർശിച്ചത് 27 വിദേശ രാജ്യങ്ങൾ. ഇതിലേറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് – 10 രാജ്യങ്ങൾ. രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 3 തവണ യുഎസ് യാത്ര അടക്കം 9 രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. 

യുഎസ് സന്ദർശനങ്ങളിലൊന്ന് ചികിത്സാർഥമാണെങ്കിൽ മറ്റൊന്നു സ്വകാര്യ സന്ദർശനമാണ്. മന്ത്രി കെ.കെ. ശൈലജ 8 രാജ്യങ്ങളിലും സന്ദർശനം നടത്തി. മന്ത്രിമാരുടെ വിദേശ യാത്രകളിൽ പലതും മുഖ്യമന്ത്രി നയിക്കുന്ന സംഘത്തിൽ അംഗമായാണ്. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു മറുപടിയായാണ് വിദേശയാത്രാ വിവരങ്ങൾ ലഭിച്ചത്. 

ADVERTISEMENT

മന്ത്രിമാരുടെ വിദേശ സന്ദർശന വിവരങ്ങൾ ഇങ്ങനെ:

∙കടകംപള്ളി സുരേന്ദ്രൻ: യുഎഇ (5 വട്ടം– ഇതിൽ 2 വട്ടം സ്വകാര്യം), യുകെ (2 വട്ടം), ജർമനി, ഫ്രാൻസി, ഇറ്റലി, വത്തിക്കാൻ (സ്വകാര്യം), യുഎസ് (സ്വകാര്യം), സ്പെയിൻ, കസാഖ്സ്ഥാൻ, ജപ്പാൻ. 

∙മുഖ്യമന്ത്രി പിണറായി വിജയൻ: യുഎസ് (3 വട്ടം, യുഎഇ (4 വട്ടം, ബഹറൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണകൊറിയ. 

∙കെ.കെ. ശൈലജ: യുകെ, യുഎഇ (2 വട്ടം – 1 വട്ടം സ്വകാര്യം), തായ്‌ലൻഡ്, ശ്രീലങ്ക, യുഎസ് (സ്വകാര്യം), സ്വറ്റ്സർലൻഡ്, അയർലൻഡ്, മോൾഡോവ. 

ADVERTISEMENT

∙ഇ.പി. ജയരാജൻ: യുഎഇ (2 വട്ടം), നേപ്പാൾ, യുഎസ് (സ്വകാര്യം), ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ. 

∙എ.കെ. ബാലൻ: നെതർലൻഡ്സ് (സ്വകാര്യം), ഫ്രാൻസ് (സ്വകാര്യം), സിംഗപ്പൂർ, യുഎഇ (2വട്ടം), ഒമാൻ, സൗദി അറേബ്യ (സ്വകാര്യം). 

∙ടി.പി. രാമകൃഷ്ണൻ: യുഎഇ, സിംഗപ്പൂർ, കുവൈത്ത്, ഖത്തർ, യുകെ. 

∙എ.കെ. ശശീന്ദ്രൻ: യുഎഇ (സ്വകാര്യം), യുകെ (2വട്ടം), ശ്രീലങ്ക (സ്വകാര്യം), ജപ്പാൻ, ദക്ഷിണ കൊറിയ. 

ADVERTISEMENT

∙കെ.ടി. ജലീൽ: യുഎഇ (2വട്ടം – സ്വകാര്യം), റഷ്യ, യുഎസ് (സ്വകാര്യം), മാലദ്വീപ്. 

∙വി.എസ്. സുനിൽ കുമാർ: യുഎഇ (2 വട്ടം), ശ്രീലങ്ക, യുഎസ്, ഒമാൻ – എല്ലാ യാത്രകളും സ്വകാര്യം. 

∙തോമസ് ഐസക്: യുഎഇ (3 വട്ടം – 2വട്ടം സ്വകാര്യ), യുഎസ് (2 വട്ടം – ഇതിലൊന്ന് സ്വകാര്യം), വത്തിക്കാൻ, യുകെ. 

∙ജി. സുധാകരൻ: ഖത്തർ, യുഎഇ (സ്വകാര്യം). 

∙കെ. രാജു: യുഎഇ (2വട്ടം), ജർമനി – എല്ലാം സ്വകാര്യ യാത്രകൾ. 

∙ഇ. ചന്ദ്രശേഖരൻ: യുഎഇ (സ്വകാര്യം)

∙മാത്യു ടി. തോമസ്: വത്തിക്കാൻ

∙ജെ. മേഴ്സ‍ിക്കുട്ടിയമ്മ: ഇന്തൊനീഷ്യ

∙സി. രവീന്ദ്രനാഥ്: യുഎസ് (സ്വകാര്യം)

∙പരേതനായ തോമസ് ചാണ്ടി: കുവൈത്ത് (സ്വകാര്യം)

English Summary : List of Kerala ministers visit to other countries

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT