തിരുവനന്തപുരം∙ സോളർ വിവാദത്തിൽ ഇനിയും ചില കാര്യങ്ങൾ കൂടി പുറത്തു വരാനുണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2% രഹസ്യങ്ങൾ കൂടി പുറത്തു വരാനുണ്ട്. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണു ബിജു രാധാകൃഷ്ണൻ... Solar Case, Oommen Chandy, Biju Radhakrishnan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സോളർ വിവാദത്തിൽ ഇനിയും ചില കാര്യങ്ങൾ കൂടി പുറത്തു വരാനുണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2% രഹസ്യങ്ങൾ കൂടി പുറത്തു വരാനുണ്ട്. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണു ബിജു രാധാകൃഷ്ണൻ തന്നോടു പറഞ്ഞ രഹസ്യം പുറത്തു വിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘താനായിരുന്നേൽ വകുപ്പുമന്ത്രിയെ അറിയിച്ചിരുന്നേനെ’

ADVERTISEMENT

വിജിലൻസിന്റെ ചുമതല വഹിച്ചിരുന്ന മുഖ്യമന്ത്രി എന്ന നിലയിൽ ഏതെങ്കിലും സ്ഥാപനത്തിൽ വിജിലൻസ് റെയ്‌ഡ് നടത്തുമ്പോൾ താനായിരുന്നുവെങ്കിൽ വകുപ്പു മന്ത്രിയെ അറിയിക്കുമായിരുന്നുവെന്നു കെഎസ്എഫ്ഇ വിവാദത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അതു തന്റെ പ്രവർത്തന ശൈലിയാണെന്നും മറ്റുള്ളവരുടേത് അങ്ങനെയാകണമെന്നില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

‘ഉമ്മൻ ചാണ്ടിയുടെ പേര് തിരുത്തിച്ചേർത്തു’

ADVERTISEMENT

സോളർ കേസിൽ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ െക.ബി.ഗണേഷ്കുമാർ എംഎൽഎയും അദ്ദേഹത്തിന്റെ പിഎയുമാണെന്നു കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ്കുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇനിയെങ്കിലും ഇതു തുറന്നു പറയാതിരുന്നാൽ ദൈവദോഷം കിട്ടുമെന്നു മനോജ്കുമാർ പത്തനാപുരത്തു കോൺഗ്രസ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കവേ പറഞ്ഞു.

കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വലിച്ചിഴയ്ക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചനയിൽ ഗണേഷ്കുമാറിനു മുഖ്യപങ്കുണ്ടായിരുന്നു.

ADVERTISEMENT

മനോജിന്റെ വെളിപ്പെടുത്തലിൽനിന്ന്: ‘കത്തിൽ ആദ്യം ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. അതു തിരുത്തി പേരു ചേർക്കുകയായിരുന്നു. ആദ്യ കത്തിൽ ഉണ്ടായിരുന്നതിൽനിന്നു വ്യത്യസ്തമായി ചില ആരോപണങ്ങളും എഴുതിച്ചേർത്തു. ഉമ്മൻചാണ്ടിയുമായി സാമ്പത്തിക ഇടപാട് നടന്നിട്ടില്ല എന്നത് 100% സത്യമാണ്. മറ്റ് ആരോപണങ്ങളും വിശ്വസിക്കാവുന്നതല്ല. ആലുവ ഗെസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണൻ വന്നു കണ്ടപ്പോൾ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയത് ഏതു വിഷയമാണെന്ന് ഉമ്മൻ ചാണ്ടി ഇന്നും വ്യക്തമാക്കിയിട്ടില്ല. ഡിവൈഎഫ്ഐക്കാർ നെഞ്ചിൽ കല്ലെറിഞ്ഞു പരുക്കേൽപിച്ചിട്ടും അദ്ദേഹം ആ രഹസ്യം തുറന്നുപറയാത്തതു രാഷ്ട്രീയമാന്യത കൊണ്ടാണ്’.

പരാതിക്കാരി തിരുവനന്തപുരത്തു താമസിച്ചിരുന്നതു ബിനീഷ് കോടിയേരിയുടെ ബെനാമി എന്ന് ആരോപിക്കപ്പെടുന്ന അബ്ദുൽ ലത്തീഫിന്റെ വീട്ടിലായിരുന്നുവെന്നതും മനോജ് ശരിവയ്ക്കുന്നു. അവർക്കു മറ്റെങ്ങും താമസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അബ്ദുൽ ലത്തീഫിനോടു താനാണു വീട് ആവശ്യപ്പെട്ടതെന്നും മനോജ് പറഞ്ഞു. സിനിമാ ബന്ധം ഇല്ലാത്ത പ്രദീപ്, നടിയെ ആക്രമിച്ച കേസിലും ഇടപെട്ടെങ്കിൽ അതിനു ഗണേഷ്കുമാറിന്റെ പിൻബലം ഉറപ്പായും ഉണ്ടാകുമെന്നു മനോജ് ആരോപിച്ചു.

English Summary: More truth to come out says Oommen Chandy on Solar Case