ടെഹ്റാൻ∙ ഇറാൻ ഏറ്റവുമധികം സുരക്ഷ നൽകിയിരുന്ന ആണവ ശാസ്ത്രജഞൻ മൊഹ്സിൻ ഫക്രിസാദെ (62) കൊലപ്പെടുത്തിയത് ഹോളിവുഡ് സിനിമകളിൽ കാണുന്ന കൃത്യതയോടെ. അതിവേഗ കൊലപാതകം, കൃത്യമായ ആസൂത്രണം, തെളിവുകൾ ശേഷിപ്പിക്കാതെയുള്ള നീക്കങ്ങൾ ....| Mohsen Fakhrizadeh | Iran | Mnaorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്റാൻ∙ ഇറാൻ ഏറ്റവുമധികം സുരക്ഷ നൽകിയിരുന്ന ആണവ ശാസ്ത്രജഞൻ മൊഹ്സിൻ ഫക്രിസാദെ (62) കൊലപ്പെടുത്തിയത് ഹോളിവുഡ് സിനിമകളിൽ കാണുന്ന കൃത്യതയോടെ.  അതിവേഗ കൊലപാതകം, കൃത്യമായ ആസൂത്രണം, തെളിവുകൾ ശേഷിപ്പിക്കാതെയുള്ള നീക്കങ്ങൾ എന്നിവ ഇസ്രയേൽ ചാരസംഘടന മൊസാദാണ് ആക്രമണം നടത്തിയതെന്നു  സംശയിക്കാൻ കാരണമാകുന്നു.

ഇറാൻ മാധ്യമപ്രവർത്തകൻ സംഭവം വിവരിക്കുന്നത് ഇങ്ങനെ:

ADVERTISEMENT

1. അവധിക്കാല വസതിയിൽനിന്നു ടെഹ്റാനിലേക്കു മടങ്ങുകയായിരുന്നു മൊഹ്സിൻ ഫക്രിസാദെ. നഗരത്തിനടുത്തുള്ള റൗണ്ട് എബൗട്ടിനടുത്ത് മൂന്നു ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങുന്ന വാഹനവ്യൂഹം എത്തുന്നു. 

2.സമീപത്തു നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തു നിറച്ച പിക്കപ് വാൻ പൊട്ടിത്തെറിക്കുന്നു. 300 മീറ്റർ അകലെവരെ അവശിഷ്ടങ്ങൾ ചിതറി. 

ADVERTISEMENT

3.ഒരു കാറിലും നാലു  ബൈക്കുകളിലുമായി എത്തിയ രണ്ടു ഷാർപ് ഷൂട്ടർമാരടങ്ങുന്ന 12 അംഗ സംഘം യന്ത്രത്തോക്കുകൾ ഉപയോഗിച്ചു വെടിയുതിർക്കുന്നു. 

4.ഫക്രിസാദെയെ കൃത്യമായി കാറിൽ നിന്നു പുറത്തിറക്കി വെടിവച്ചു മരണം ഉറപ്പാക്കിയ ശേഷം സെക്കൻഡുകൾ കൊണ്ട് സംഘം അപ്രത്യക്ഷമാകുന്നു.

ADVERTISEMENT

ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനും ഇറാന്റെ രഹസ്യ അണുബോംബ്  നിർമാണ പദ്ധതിയുടെ കാർമികനെന്ന് യുഎസും ഇസ്രയേലും കരുതുന്നയാളാണ് മൊഹ്സിൻ ഫക്രിസാദെ (62). ടെഹ്റാനിൽ നിന്ന്  70 കിലോമീറ്റർ കിഴക്കുള്ള മലയോര നഗരമായ അബ്സാദിൽ പ്രാദേശിക സമയം  വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടക്കുന്നത്. അപകടസ്ഥലത്ത് ആൾസാന്നിധ്യമില്ല വിദൂര നിയന്ത്രിത ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി പറയുന്ന മറ്റൊരു സാധ്യത. ഇസ്രയേലിന്റെയും മൊസാദിന്റെയും പങ്ക് വ്യക്തമാണെന്നും പറയുന്നു. 

English Summary : Controversies over death of Mohsen Fakhrizadeh