തിരുവനന്തപുരം ∙ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ ബാർ കോഴക്കേസിൽ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറോട് ഗവർണറുടെ ഓഫിസ് വിശദീകരണം തേടി. ഫയലിലെ ചില കാര്യങ്ങളിൽ വ്യക്തത തേടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടത്. വിജിലൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ ബാർ കോഴക്കേസിൽ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറോട് ഗവർണറുടെ ഓഫിസ് വിശദീകരണം തേടി. ഫയലിലെ ചില കാര്യങ്ങളിൽ വ്യക്തത തേടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടത്. വിജിലൻസ് ഡയറക്ടർ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സാധ്യത. അവധിയിലായിരുന്ന വിജിലൻസ് ഡയറക്ടർ ഇന്ന് തലസ്ഥാനത്തെത്തും.

മുൻമന്ത്രിമാരായതിനാൽ അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി ആവശ്യമാണ്.  ബാർകോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണം ഉന്നയിച്ച സമയത്ത് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയാകുമെന്ന നിയമോപദേശമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു.

ADVERTISEMENT

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാര്‍ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാർ ഉടമകൾ പിരിവിട്ട് ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നൽകിയെന്നാണ് ബിജു രമേശിന്റെ ആരോപണം.