ചൈനയേയും കോവിഡിനേയും നേരിടാൻ സൈന്യം സജ്ജം: നാവിക സേന മേധാവി
അതിർത്തിലെ യഥാർഥ നിയന്ത്രണ രേഖയിൽ മാറ്റം വരുത്താണ് ചൈനയുടെ നീക്കമെന്ന് നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്. ചൈനയ്ക്കൊപ്പം കോവിഡ് രോഗബാധയും സൈന്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇരുവെല്ലുവിളികളേയും േനരിടാൻ സൈന്യം സജ്ജമാണെന്ന്... Navy chief Karambir Singh, Navy chief Karambir Singh press meet, indian nay, indian warhips

ന്യൂഡൽഹി∙ അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനാണ് ചൈനയുടെ നീക്കമെന്ന് നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്. ചൈനയ്ക്കൊപ്പം കോവിഡ് രോഗബാധയും സൈന്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇരുവെല്ലുവിളികളേയും േനരിടാൻ സൈന്യം സജ്ജമാണെന്ന്, ഡിസംബർ 4 നാവിക ദിനത്തോടനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ നാവിക സേന മേധാവി പറഞ്ഞു.
അതിർത്തിയിൽ പ്രശ്ന ബാധിത മേഖലകളിൽ വിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് നാവിക സേന. അതിർത്തിയിലെ സുരക്ഷാ പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ്. ചൈനയുടെ മത്സ്യബന്ധന ബോട്ടുകൾ സമുദ്രാതിർത്തി ലംഘിക്കുന്നില്ല. അതേസമയം ഏദൻ കടലിടുക്കിൽ കടൽക്കൊള്ള നിയന്ത്രിക്കുന്നതിന് 2008 മുതൽ ചൈനയുടെ മൂന്നു യുദ്ധക്കപ്പലുകളുണ്ട്.
തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് അടുത്ത വർഷം കടലിൽ പരീക്ഷണം നടത്തും. മിഗ് 29 വിമാനത്തിനു പകരം വിമാനം നിർമിക്കുന്നതിന് ഡിആർഡിഒയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. തദ്ദേശീയമായി കപ്പലുകളും മറ്റും നിർമിക്കാനാണ് നാവികസേന ലക്ഷ്യം വയ്ക്കുന്നത്. 2030ഓടെ ഫൈറ്റർ വിമാനങ്ങളുൾപ്പെടെ നിർമിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Content highlights: Prepared to face China and challenges: Navy chief Karambir Singh