‘ക്വാഡ്’ അനുകൂല നിയമവുമായി യുഎസ്, പിന്നാലെ ഓസ്ട്രേലിയ; ലക്ഷ്യം ചൈന
ന്യൂഡൽഹി ∙ ഏതെങ്കിലും വിദേശ രാജ്യവുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ ഏർപ്പെടുന്ന കരാറുകൾ വീറ്റോ ചെയ്യാനുള്ള അധികാരം ഫെഡറൽ സർക്കാരിന് നൽകാനുള്ള നിയമത്തിന് അംഗീകാരം നൽകി ഓസ്ട്രേലിയൻ ജനപ്രതിനിധി സഭ.
ന്യൂഡൽഹി ∙ ഏതെങ്കിലും വിദേശ രാജ്യവുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ ഏർപ്പെടുന്ന കരാറുകൾ വീറ്റോ ചെയ്യാനുള്ള അധികാരം ഫെഡറൽ സർക്കാരിന് നൽകാനുള്ള നിയമത്തിന് അംഗീകാരം നൽകി ഓസ്ട്രേലിയൻ ജനപ്രതിനിധി സഭ.
ന്യൂഡൽഹി ∙ ഏതെങ്കിലും വിദേശ രാജ്യവുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ ഏർപ്പെടുന്ന കരാറുകൾ വീറ്റോ ചെയ്യാനുള്ള അധികാരം ഫെഡറൽ സർക്കാരിന് നൽകാനുള്ള നിയമത്തിന് അംഗീകാരം നൽകി ഓസ്ട്രേലിയൻ ജനപ്രതിനിധി സഭ.
ന്യൂഡൽഹി ∙ ഏതെങ്കിലും വിദേശ രാജ്യവുമായി ഓസ്ട്രേലിയയിലെ സംസ്ഥാനങ്ങൾ ഏർപ്പെടുന്ന കരാറുകൾ വീറ്റോ ചെയ്യാനുള്ള അധികാരം ഫെഡറൽ സർക്കാരിന് നൽകാനുള്ള നിയമത്തിന് അംഗീകാരം നൽകി ഓസ്ട്രേലിയൻ ജനപ്രതിനിധി സഭ. ഓസ്ട്രേലിയയുടെ നയങ്ങളും പദ്ധതികളും രാജ്യതാൽപര്യങ്ങളും ആവശ്യങ്ങളും അനുസരിച്ചാകണമെന്ന നിലാപാടാണുള്ളതെന്ന് നിയമം പാസായ ശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിദേശരാജ്യങ്ങളുമായി സംസ്ഥാനങ്ങൾ ഏർപ്പെടുന്ന കരാറുകൾ നിയന്ത്രിക്കാനുള്ള ഈ നിയമനിർമാണത്തിലൂടെ ഓസ്ട്രേലിയയുടെ പ്രധാനമായും ലക്ഷ്യമിടുന്നത് ചൈനയെ ആണെന്നാണ് വ്യക്തമാകുന്നത്. ഓസ്ട്രേലിയയിലെ കമ്പനികൾ ഏറ്റെടുത്തും മറ്റും ചൈന നടത്തുന്ന വാണിജ്യ ഇടപെടലുകൾ മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനവുമായി 2018 ൽ ചൈനീസ് പ്രസിഡന്റ് ഷി ചിങ്പിങ് ഒരു കരാറൊപ്പിട്ടിരുന്നു. ആധുനിക വാണിജ്യ മാർഗങ്ങൾക്ക് ഉതകുന്ന രീതിയിൽ പൗരാണിക വ്യാപാര പാതയായ പട്ടുപാത(സിൽക് റോഡ്) പുനരുജ്ജീവിപ്പിക്കാനുള്ള ഷി ചിൻപിങ്ങിന്റെ യുടെ വൺ ബെൽറ്റ്, വൺ റോഡ്(ഒബിഒആർ) എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.
ഓസ്ട്രേലിയയുടെ താൽപര്യങ്ങൾക്കു വേണ്ടിയാണു നയങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നിയമനിർമാണത്തിനു പിന്നാലെ പ്രതികരിച്ചതോടെ രാജ്യാന്തര വ്യാപാരരംഗത്ത് ചൈനയ്ക്കു മൂക്കുകയറിടാനാണ് ശ്രമമെന്നതും സുവ്യക്തമായി. ഓസ്ട്രേലിയ വ്യാഴാഴ്ച നടത്തിയ ഈ നിയമ‘പ്രഹര’ത്തിനു മണിക്കൂറുകൾ മാത്രം മുൻപ് ‘ചില’ സ്ഥാപനങ്ങളെ തടയുക ലക്ഷ്യമിട്ട് യുഎസ് പ്രതിനിധിസഭയും ഒരു നിയമനിർമാണം നടത്തിയത് ചൈനയ്ക്കെതിരായ വാണിജ്യനീക്കങ്ങളിൽ രാജ്യാന്തരതലത്തിലുണ്ടാകുന്ന കൂട്ടായ ഇടപെടലുകളുടെ സൂചകമായി. യുഎസ് ഓഡിറ്റിങ് മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളെ ഒഴിവാക്കുന്ന നിയമനിർമാണത്തിനാണ് യുഎസ് പ്രതിനിധിസഭ അംഗീകാരം നൽകിയത്. ചൈനീസ് വമ്പൻമാരായ ആലിബാബ ഗ്രൂപ്പ്, ബൈദു, പെട്രോ ചൈന തുടങ്ങിയ വമ്പൻ കമ്പനികൾക്കാണ് ഇതു തിരിച്ചടിയാകുക.
സ്ഥാപനങ്ങളുടെ സാമ്പത്തിക ഓഡിറ്റിങ്ങിൽ മേൽനോട്ടം വഹിക്കാൻ യുഎസിനെ അനുവദിക്കാത്ത കമ്പനികൾക്കെതിരായാണു നിയമനിർമാണം. ചൈനീസ് സ്വാധീനത്തെ തടയുക ലക്ഷ്യമിട്ടുള്ളതാണ് ഓസ്ട്രേലിയ, യുഎസ് രാജ്യങ്ങളുടെ നീക്കമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജപ്പാൻ, ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ രാജ്യങ്ങളുടെ അനൗദ്യോഗിക കൂട്ടായ്മയായ ‘ക്വാഡി’ന്റെ ചൈനയ്ക്കെതിരായ മുന്നേറ്റമാണിതെന്നും രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. ഇൻഡോ–പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ രൂപീകരിച്ച ചതുർരാഷ്ട്ര സഖ്യമാണ് ക്വാഡ് എന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ തുടർന്ന് ആശങ്കകൾ നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബറിൽ നാലു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ജപ്പാനിൽ ചർച്ച നടത്തിയിരുന്നു. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.
സെൻകാകു ദ്വീപുകൾക്കു മേലുള്ള ചൈനയുടെ അവകാശവാദങ്ങളിൽ ജപ്പാനും അസ്വസ്ഥരാണ്. ഇതോടെ പ്രതിരോധ ബജറ്റിലെ തുക ജപ്പാൻ കുത്തനെ വർധിപ്പിക്കുകയും പ്രതിരോധ സഹകരണത്തിനു നീക്കം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം ഓസ്ട്രേലിയയുമായി പ്രതിരോധ കരാർ ഒപ്പു വയ്ക്കുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയും പ്രഖ്യാപിച്ചിരുന്നു.
ജപ്പാനിൽ അടുത്തിടെ നടന്ന ‘ക്വാഡ്’ ചർച്ചകൾക്കു പിന്നാലെ ചൈനയ്ക്കെതിരായ നയതന്ത്ര നീക്കങ്ങളിൽ ഇന്ത്യ സജീവമാകുന്നതും ശ്രദ്ധേയമാണ്. ഭൂപടത്തിലെ അതിർത്തി സംബന്ധിച്ച പിണക്കങ്ങൾ മാറ്റിവച്ച് നേപ്പാളിൽ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അയച്ചിരുന്നു. ഈ മാസം അവസാനത്തോടെ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി ന്യൂഡൽഹിയിൽ എത്തുന്നതും നിർണായകമെന്ന നിലയിലാണ് രാജ്യാന്തര നിരീക്ഷകർ കാണുന്നത്. പിന്നിട്ട ആഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൊളംബോയിലെത്തി ശ്രീലങ്ക, മാലദ്വീപ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. മേഖലയിലെ ചെറുരാജ്യങ്ങളുമായി പ്രതിരോധ ഇടപെടലുകൾക്ക് ചൈന ശ്രമിക്കുന്ന സാഹചര്യത്തിൽ ഡോവലിന്റെ ഈ കൊളംബോ സന്ദർശനം ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നതും.
English Summary: US, Australia, India push back on Chinese influence. It’s QUAD in action