ആര്‍ബിഐ പുതിയ വായ്പനയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല, ഓഹരി വിപണിയില്‍ ഉണര്‍വ്
മുംബൈ∙ റീപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. ഡിസംബർ 2ന് ആരംഭിച്ച മൂന്നു ദിന യോഗത്തിനുശേഷമാണ് ആർബിഐയുടെ മൊണെറ്ററി... Repo Rate, Reverse Repo Rates Unchanged, RBI, Reserve Bank Of India, Malayala Manorama, Manorama Online, Manorama News

മുംബൈ∙ റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല, റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരും. ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച നെഗറ്റീവ് 7.5 ശതമാനമാകുമെന്ന് ആര്‍ബിഐ വിലയിരുത്തി. നേരത്തെ നെഗറ്റീവ് 9.5 ശതമാനമായി വളര്‍ച്ച കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവസാന രണ്ട് പാദങ്ങളില്‍ ജിഡിപി വളര്‍ച്ച മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ഡിജിറ്റല്‍ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും ആര്‍ബിഐ തീരുമാനിച്ചു. അവസാനപാദത്തില്‍ സാമ്പത്തിക ഉണര്‍വെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തല്‍ സെന്‍സെക്സ് റെക്കോര്‍ഡ് ഉയരത്തില്‍ – 45000 പോയിന്റ് ഭേദിച്ചു. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 350 പോയിന്റ് ഉയര്‍ന്ന് 45, 023.79 എന്ന റെക്കോര്‍ഡ് നിലയിലെത്തി. നിഫ്റ്റി 114.85 പോയിന്റ് ഉയര്‍ന്ന് 13,248ല്‍ എത്തി. ധനകാര്യ, മെറ്റല്‍, ഓട്ടോമൊബീല്‍ സെക്ടറുകളിലാണു നേട്ടമുണ്ടായത്.
English Summary: RBI keeps repo rate unchanged at 4 pc, maintains accommodative stance