'കാരാട്ട് ഫൈസലിനായി സിപിഎം പ്രചരണം': തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കോഴിക്കോട്∙ ഔദ്യോഗിക സ്ഥാനാര്‍ഥിത്വം സിപിഎം ഇടപെട്ട് ഇടതുമുന്നണി പിന്‍വലിച്ചെങ്കിലും സ്വതന്ത്രനായി മത്സരിക്കുന്ന കാരാട്ട് ഫൈസലിന്റെ പ്രചരണത്തിനിറങ്ങുന്നത് സിപിഎമ്മുകാരാണെന്ന് യുഡിഎഫ് ആരോപണം. Karat Faizal, LDF, CPM, Koduvally Divison, Malayala Manorama, Manorama Online, Manorama News

കോഴിക്കോട്∙ ഔദ്യോഗിക സ്ഥാനാര്‍ഥിത്വം സിപിഎം ഇടപെട്ട് ഇടതുമുന്നണി പിന്‍വലിച്ചെങ്കിലും സ്വതന്ത്രനായി മത്സരിക്കുന്ന കാരാട്ട് ഫൈസലിന്റെ പ്രചരണത്തിനിറങ്ങുന്നത് സിപിഎമ്മുകാരാണെന്ന് യുഡിഎഫ് ആരോപണം. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതായും വിമര്‍ശനമുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസല്‍ സ്ഥാനാര്‍ഥിയായതോടെയാണ് കോഴിക്കോട് കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിലെ തിരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമായത്.
ദൃശ്യമാധ്യമങ്ങളില്‍നിന്ന് അകന്നാണ് കാരാട്ട് ഫൈസലിന്റെ പ്രചാരണം. ഡിവിഷന്‍ നിറയെ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. കാരാട്ട് ഫൈസലിനെ തേടി അദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ കണ്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയാണ്. വെറുതെ ഇരിക്കാനെത്തിയതാണെന്നാണ് മറുപടി പറഞ്ഞത്. പ്രധാന റോഡരികില്‍ മാത്രമാണ് എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ഉള്ളത്. ഇടവഴികളിലേക്ക് കയറിയാല്‍ ഫൈസലും യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.എ. ഖാദറും മാത്രം. ചിലയിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയെയും കാണാം.
യുഡിഎഫ് നടത്തുന്നത് നുണപ്രചാരണമാണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതികരണം. ലീഗ് കേന്ദ്രമായ ചുണ്ടപ്പുറത്തെ വോട്ടുകള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ കഠിന പരിശ്രമത്തിലാണ് യുഡിഎഫ് കേന്ദ്രം.
English Summary: CPM campaigning for Karat Faizal, UDF alleges