തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള | Rajiv Gandhi Centre for Biotechnology | Rajiv Gandhi | RSS Ideologue MS Golwalkar | RSS | MS Golwalkar | Dr Harsh Vardhan | BJP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു.

തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആക്കുളത്തുള്ള പുതിയ ക്യാംപസ് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും ക്യാംപസിന് ‘ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്നു പേരു നൽകുമെന്ന് കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധൻ ഇന്നലെ അറിയിച്ചിരുന്നു.

ADVERTISEMENT

പിന്നാലെ, നീക്കം ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഎം വ്യക്തമാക്കി. ആര്‍എസ്എസിന്റെ കുല്‍സിത നീക്കമാണ് പിന്നിലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സമൂഹമാധ്യമത്തിൽ കുറിച്ചു. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് വര്‍ഗീയത വളര്‍ത്താനേ സഹായിക്കുകയുള്ളൂവെന്നും രണ്ടാമത്തെ ക്യാംപസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

നടപടി അംഗീകരിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് ശശി തരൂര്‍ എംപി ചോദിച്ചു.

ADVERTISEMENT

English Summary: Rajiv Gandhi Centre for Biotechnology's 2nd Campus to Be Named After RSS Ideologue MS Golwalkar