മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ ഭയം; ഒളിച്ചിരുന്നു പ്രസംഗിക്കുന്നു: മുല്ലപ്പള്ളി
കോഴിക്കോട്∙ മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ ഭയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോർപറേഷനിലെ ചാലപ്പുറം, കുറ്റിച്ചിറ, മുഖദാർ, വലിയങ്ങാടി വാർഡുകളിലെ | Local Elections Kozhikode | Pinarayi Vijayan | Mullappally Ramachandran | Kerala Local Body Election | Local Body Election | Kerala Local Body Polls | Local Body Polls | Local Body Election news | Manorama Online

കോഴിക്കോട്∙ മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ ഭയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോർപറേഷനിലെ ചാലപ്പുറം, കുറ്റിച്ചിറ, മുഖദാർ, വലിയങ്ങാടി വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളായ പി.ഉഷാദേവി, കെ.മൊയ്തീൻകോയ, സെറീന റിയാദ്, എസ്.കെ.അബൂബക്കർ എന്നിവരുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്ന പിണറായി തിരെഞ്ഞടുപ്പുകാലത്ത് ഒളിച്ചിരുന്നു പ്രസംഗിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാൻ മടിക്കാത്ത വിഎസിനും ഇ.കെ.നായനാർക്കും ശേഷമാണ് പിണറായി മുഖ്യമന്ത്രിയായത്. ജനങ്ങളാൽ വെറുക്കപ്പെട്ടുവെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് സിപിഎം മത്സരിക്കുന്ന നൂറു കണക്കിനു സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്താത്തതിലൂടെ അവരുടെ രഹസ്യധാരണ പുറത്തായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.എം നിയാസ്, എ.വി.അൻവർ, ഇ.വി.ഉസ്മാൻ കോയ, ഫൈസൽ പള്ളിക്കണ്ടി, വി റാസിക്, പി.അയ്യൂബ് പി.പി.സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.
English Summary: Mullappally Ramachandran against Pinarayi Vijayan