ന്യൂഡൽഹി ∙ പഴയ നിയമങ്ങൾ പുതിയ നൂറ്റാണ്ടിനു ചേർന്നതല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം നടക്കണമെങ്കിൽ പരിഷ്കാരങ്ങൾ ആവശ്യമാണ്. സമഗ്രമായ വികസനത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. മുൻപ് ഫലപ്രദമായിരുന്ന ചില നിയമങ്ങൾ പുതിയ നൂറ്റാണ്ടിൽ ബാധ്യതയാണ്. മുന്‍കാലങ്ങളിൽ പടിപടിയായാണു പരിഷ്കരണങ്ങൾ | Bharat Bandh | Farmers Protest | PM Modi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഴയ നിയമങ്ങൾ പുതിയ നൂറ്റാണ്ടിനു ചേർന്നതല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം നടക്കണമെങ്കിൽ പരിഷ്കാരങ്ങൾ ആവശ്യമാണ്. സമഗ്രമായ വികസനത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. മുൻപ് ഫലപ്രദമായിരുന്ന ചില നിയമങ്ങൾ പുതിയ നൂറ്റാണ്ടിൽ ബാധ്യതയാണ്.

മുന്‍കാലങ്ങളിൽ പടിപടിയായാണു പരിഷ്കരണങ്ങൾ നടപ്പിലാക്കിയിരുന്നത്. എന്നാൽ ഈ സർക്കാർ ലക്ഷ്യമിടുന്നതു സമഗ്ര വികസനമാണെന്നും മോദി പറഞ്ഞു. കേന്ദ്രത്തിന്റെ വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ ശക്തമായ സമരം തുടരുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ പരാമർശം.

ADVERTISEMENT

ആഗ്ര മെട്രോ പ്രൊജക്ട് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള നടത്തിയ വിഡിയോ കോണ്‍ഫറൻസിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം എളുപ്പമാക്കാനുമാണു സർക്കാർ ശ്രമിക്കുന്നത്. നിക്ഷേപങ്ങൾ വർധിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പാക്കുക എന്നിവയും സർക്കാരിന്റെ അജൻഡയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കര്‍ശനമായി നേരിടുമെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സിപിഎമ്മും ഉൾപ്പെടെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ഡല്‍ഹിയടക്കം മിക്ക സംസ്ഥാനങ്ങളെയും സാരമായി ബാധിക്കുമെന്നാണു കരുതുന്നത്.

ADVERTISEMENT

English Summary: ‘Can’t build new century with old laws’: PM Modi’s pitch for reforms amid farmers’ protest