തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. എൻഫോഴ്സ്മെന്റിനു . .. CM Raveendran, Gold SMuggling, M Sivasankar, Diplomatic Gold Smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. എൻഫോഴ്സ്മെന്റിനു മുന്നിൽ വ്യാഴാഴ്ച ഹാജരായേക്കില്ല. എംആർഐ സ്കാനിങ് നടത്തിയ ശേഷം ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. 

കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങള്‍, ശ്വാസംമുട്ടൽ തുടങ്ങിയ കോവിഡാനന്തര പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയാണു രവീന്ദ്രന്‍ മെഡിക്കല്‍ കോളജിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന രവീന്ദ്രന്‍റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാകും കിടത്തി ചികില്‍സ ആവശ്യമുണ്ടോയെന്നതിൽ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിലെത്തുക. അതേസമയം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധ ജീവിതത്തിനുടമയാണെന്നും കടകംപള്ളി പറഞ്ഞു.

ADVERTISEMENT

രവീന്ദ്രന്‍റെ ആശുപത്രിവാസം ഇഡിക്കു മുന്നില്‍ ഹാജരാകാതെയിരിക്കാനുള്ള ഒളിച്ചുകളിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍നിന്നു രവീന്ദ്രനെ ആരൊക്കെയോ തടയുകയാണെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. രവീന്ദ്രന്‍റെ ആശുപത്രിവാസം മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പ്രതികരണം.

English Summary: Medical Board to decide about CM Raveendran's hospital admission today