താരയുദ്ധം കൊഴുക്കും; വിജയകാന്തിന്റെ ഡിഎംഡികെ,ഡിഎംകെ മുന്നണിയിലേക്ക്...?
ചെന്നൈ∙അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡിഎംഡികെ, ഡിഎംകെ മുന്നണിയുടെ ഭാഗമാകുമെന്നു അഭ്യൂഹം.ഇതുമായി ബന്ധപ്പെട്ടു ഇരു പാർട്ടികളും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നതായാണു സൂചന.Desiya Murpokku Dravida Kazhagam, Actor Vijayakanth, DMK, Tamil Nadu Politics, Manorama News, Manorama Online, Breaking News.

ചെന്നൈ∙അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ ഡിഎംഡികെ, ഡിഎംകെ മുന്നണിയുടെ ഭാഗമാകുമെന്നു അഭ്യൂഹം.ഇതുമായി ബന്ധപ്പെട്ടു ഇരു പാർട്ടികളും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നതായാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംഡികെ, അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നു.
എന്നാൽ, ചർച്ച നടന്നതായി ഇരു പാർട്ടികളും സ്ഥിരീകരിച്ചിട്ടില്ല. വിജയകാന്തിന്റെ പാർട്ടിക്കു 5% ത്തിൽ കുറയാത്ത വോട്ടുകളുണ്ടെന്നാണു കണക്ക്. വടക്കൻ തമിഴ്നാട്ടിലെ ചില ജില്ലകളിൽ നിർണായക സ്വാധീനമുള്ള പിഎംകെ, ഡിഎംകെ മുന്നണിയിലേക്കു വരുമെന്ന സൂചനകളുണ്ടായിരുന്നു.
എന്നാൽ, പിഎംകെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതിനാൽ തുടക്കത്തിൽ തന്നെ ചർച്ച അലസി. പിഎംകെ വന്നാൽ നിലവിലെ ഘടകകക്ഷിയായ വിസികെ മുന്നണി വിടും. പിഎംകെയുടെയത്ര ശക്തിയില്ലെങ്കിലും വടക്കൻ തമിഴ്നാട്ടിലും തെക്കൻ ജില്ലകളിലും ചില മണ്ഡലങ്ങളിൽ ഡിഎംഡികെയ്ക്കു ഉറച്ചു വോട്ടുബാങ്കുണ്ട്. കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ ചെറിയ വോട്ടുകൾ പോലും നിർണായകമാകുമെന്നതിനാൽ ഡിഎംഡികെ എവിടെ നിൽക്കുമെന്നതു പ്രധാനമാണ്.
English Summary: Actor Vijayakanth to pair up with DMK