ഫൈസര്‍ വാക്സീനെതിരെ മുന്നറിയിപ്പ്: 4 ആരോഗ്യ പ്രവർത്തകർക്ക് ബെല്‍സ് പാല്‍സി
ലണ്ടൻ ∙ ഫൈസര്‍ വാക്സീനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. യുഎസിൽ വാക്സീൻ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു. മുഖത്തെ പേശികള്‍ Pfizer vaccine, Breaking News, Manorama News, Covid Vaccine, United States, Manorama Online, Covid, Corona Virus.

ലണ്ടൻ ∙ ഫൈസര്‍ വാക്സീനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. യുഎസിൽ വാക്സീൻ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു. മുഖത്തെ പേശികള്‍ താല്‍ക്കാലികമായി തളര്‍ന്നുപോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി.
ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 2 ആരോഗ്യ പ്രവർത്തകർക്ക് അലർജി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരുവരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണ്. ഇതിനെ തുടർന്ന് സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കോവിഡ് വാക്സീൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു.
ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ നാഷനൽ ഹെൽത്ത് സർവീസ് നിർദേശിച്ചിട്ടുണ്ട്. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
English Summary: Four Pfizer vaccine volunteers develop Bell's palsy in US