വാഷിങ്ടൻ∙ ചാന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ അർടെമിസ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 18 ബഹിരാകാശ സഞ്ചാരികളിൽ ഇന്ത്യൻ വംശജനും... Artemis Project, NASA, Raja Chari, 18 Astronauts, Lunar Missions, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ ചാന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ അർടെമിസ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 18 ബഹിരാകാശ സഞ്ചാരികളിൽ ഇന്ത്യൻ വംശജനും. 2024ൽ പുരുഷനെയും ആദ്യ വനിതയെയും ചന്ദ്രനിലേക്ക് അയയ്ക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് അർടെമിസ് പ്രോഗ്രാമിൽ ഉൾപ്പെടുന്നത്. ഹൈദരാബാദിൽനിന്നുള്ള രാജാ ചാരിയാണ് ഇന്ത്യയുടെ അഭിമാനമുയർത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് ബുധനാഴ്ച 18 പേരുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. ഐയോവയിലെ സെഡാർ ഫോൾസിൽ ജനിച്ചുവളർന്ന ചാരി യുഎസ് വ്യോമസേനയിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ലാണ് അസ്ട്രോണട്ട് കോറിന്റെ ഭാഗമായത്. അസ്ട്രണോട്ടിക്കൽ എൻജിനീയറിങ് ബിരുദമുള്ള ചാരി ഏയ്റോനോട്ടിക്സിലും അസ്ട്രോനോട്ടിക്സിലുമാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

ADVERTISEMENT

നാസയിലെത്തുന്നതിനു മുൻപ് യുഎസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിലും പഠിച്ചിട്ടുണ്ട്. എഫ്–15ഇ അപ്ഗ്രേഡ്, എഫ്–35 ഡെവലപ്മെന്റ് പ്രോഗ്രാമിലും പ്രവർത്തിച്ചു. ഹൈദരാബാദിൽനിന്നു യുഎസിലേക്കു കുടിയേറിയ ശ്രീനിവാസ് വി. ചാരിയുടെ മകനാണ് രാജ ചാരി.

ജോസഫ് അക്കാബ, കയ്‌ല ബാരൺ, മാത്യു ഡൊമിനിക്, വിക്ടർ ഗ്ലോവർ, വാരൺ ഹോബുർഗ്, ജോണി കിം, ക്രിസ്റ്റിന ഹമ്മോക് കോച്, ജെൽ ലിൻഡ്ഗ്രെൻ, നിക്കോൾ എ. മാൻ, ആനി മക്‌ക്ലെയിൻ, ജെസ്സിക്ക മെയ്ർ, ജാസ്മിൻ മോഗ്ബെലി, കേറ്റ് റുബിൻസ്, ഫ്രാങ്ക് റൂബിയോ, സ്കോട്ട് ടിംഗിൾ, ജെസ്സിക്ക വാട്കിൻസ്, സ്റ്റെഫാനി വിൽസൺ എന്നിവരാണ് അർടെമിസ് സംഘത്തിലെ മറ്റ് ബഹിരാകാശ സഞ്ചാരികൾ.

ADVERTISEMENT

English Summary: Indian-American Raja Chari picked by NASA for Artemis Moon missions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT