ബെംഗളൂരു ∙ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായ നടി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയെ തുടർന്നാണു ജാമ്യം ലഭിച്ചത്. | Kannada Actress | Sanjjanaa Galrani | Drug Probe Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായ നടി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയെ തുടർന്നാണു ജാമ്യം ലഭിച്ചത്. ഇവർക്കൊപ്പം അറസ്റ്റിലായ മറ്റൊരു സിനിമാതാരം രാഗിണി ദ്വിവേദി ജയിലിൽതന്നെയാണ്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സഞ്ജന ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. തുടർന്നു സർക്കാർ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ജാമ്യം അനുവദിച്ചത്.

ADVERTISEMENT

കേസിൽ സഞ്ജന, രാഗിണി എന്നിവരെ കൂടാതെ നിയാസ്, രവി, ശങ്കർ, രാഹുൽ, വിരേൻ ഖന്ന, ലൂം പെപ്പർ, പ്രതീക് ഷെട്ടി എന്നിവരെയാണു സിസിബി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം രാഗിണി, സഞ്ജന എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. പാർട്ടികളിൽ ലഹരിമരുന്ന് ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്നാണ് നടിമാർക്കെതിരായ കുറ്റം. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ‌ഡി‌പി‌എസ്) നിയമപ്രകാരമുള്ള വിവിധ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

English Summary: Kannada actor Sanjjanaa gets bail on medical grounds, was arrested in drugs case