കിം കി–ഡുക്കിന്റെ വിയോഗം ലോക സിനിമക്കു വലിയ നഷ്ടം: എ.കെ. ബാലൻ
തിരുവനന്തപുരം∙ പ്രശസ്ത ദക്ഷിണ കൊറിയൻ സിനിമാ സംവിധായകനായ കിം കി–ഡുക്കിന്റെ വിയോഗം ലോക സിനിമക്കു വലിയ നഷ്ടമാണെന്ന് മന്ത്രി എ. കെ. ബാലൻ. സമകാലിക ഏഷ്യൻ സിനിമയിൽ | Kim Ki-duk | Manorama News

തിരുവനന്തപുരം∙ പ്രശസ്ത ദക്ഷിണ കൊറിയൻ സിനിമാ സംവിധായകനായ കിം കി–ഡുക്കിന്റെ വിയോഗം ലോക സിനിമക്കു വലിയ നഷ്ടമാണെന്ന് മന്ത്രി എ. കെ. ബാലൻ. സമകാലിക ഏഷ്യൻ സിനിമയിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകി. ലോകസിനിമയിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം.
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അദ്ദേഹം അഞ്ച് വർഷം മുമ്പ് പങ്കെടുത്തത് ഓർക്കുന്നു. മലയാളിയായ സിനിമാ സംവിധായകനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ 'സ്പ്രിംഗ് സമ്മർ ഷാൾ വിന്റർ ആൻഡ് സ്പ്രിംഗ് ' എന്ന സിനിമ വലിയ അംഗീകാരം നേടി.
ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു. കിം കി–ഡുക്കിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.
English Summary: Minister A.K. Balan paying condolences on Kim Ki-duk's demise