കോട്ടയത്ത് യുഡിഎഫ് – എല്‍ഡിഎഫ് സംഘര്‍ഷം; നാലുപേര്‍ക്ക് കുത്തേറ്റു
കോട്ടയം∙ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ കോട്ടയം തിടനാട് വാരിയനിക്കാട്ടില്‍ യുഡിഎഫ് – എല്‍ഡിഎഫ് സംഘര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഉള്‍പ്പെടെ നാലുപേര്‍ക്ക് കുത്തേറ്റു... LDF, UDF, LDF-UDF Clash at Kottayam, Local Body Election

കോട്ടയം∙ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ കോട്ടയം തിടനാട് വാരിയനിക്കാട്ടില്‍ യുഡിഎഫ് – എല്‍ഡിഎഫ് സംഘര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഉള്‍പ്പെടെ നാലുപേര്‍ക്ക് കുത്തേറ്റു.
തിടനാട് ഗ്രാമപഞ്ചായത്ത് വാരിയനിക്കാട് ഏഴാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ഥി ഷെറിന്‍ ജോസഫ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സിറില്‍ ജോസഫ്, സോജന്‍ പച്ചാനി, ജോബിന്‍ തെക്കേക്കര എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിരഞ്ഞെടുപ്പ് ദിനം ആറ് മണിയോടെയാണ് സംഭവം. വോട്ട് ചെയ്ത് പുറത്തേക്കു വന്ന സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് വാക്കുതര്‍ക്കമായി.
ഇതോടെ ഇടതുമുന്നണി പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ഉന്തും തള്ളുമുണ്ടായി ഇതിനിടെയായിരുന്നു കത്തിക്കൊണ്ടുള്ള ആക്രമണം. സ്ഥാനാര്‍ഥി ഷെറിന്‍ ജോസഫിന്‍റെ കൈക്കും വയറിനും കുത്തേറ്റു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പേരെയും ആക്രമിച്ചത്. കത്തിക്ക് പുറമെ ഇരുമ്പ് വടികള്‍ ഉപയോഗിച്ചും യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരുക്കേറ്റവര്‍ പരാതി നല്‍കി.
കോൺഗ്രസ് പ്രവർത്തകരായ സോണി തോമസ്, സോജൻ വയലിൽ, സിമ്മിച്ചൻ പുള്ളിയൻമാവിൽ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. പരുക്കേറ്റ നാലുപേരും കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
English Summary: UDF - LDF clash at Kottayam, four get stabbed