ടിആർപി തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി സിഇഒ മുംബൈയിൽ അറസ്റ്റിൽ
മുംബൈ∙ ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനി മുംബൈയിൽ അറസ്റ്റിൽ. കേസിൽ അറസ്റ്റിലാകുന്ന 13-ാമത്തെയാളാണ് കഞ്ചൻധാനി. ഹൻസ റിസർച്ച് ഉദ്യോഗസ്ഥനായ നിതിൻ ദിയോക്കർ നൽകിയ | Fake TV Ratings Scam | Republic TV | Republic TV CEO | Vikas Khanchandani | Mumbai | Arrest | Arnab Goswami | Manorama Online

മുംബൈ∙ ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് (ടിആർപി) തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചൻധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അറസ്റ്റിലാകുന്ന 13-ാമത്തെയാളാണ് കഞ്ചൻധാനി. നേരത്തെ റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം തലവൻ, മറ്റു 2 ചാനലുകളുടെ ഉടമസ്ഥർ എന്നിവരടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ടിആർപി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കഞ്ചൻധാനിയുടെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കഞ്ചൻധാനിയെ അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു.
ഹൻസ റിസർച്ച് ഉദ്യോഗസ്ഥനായ നിതിൻ ദിയോക്കർ നൽകിയ പരാതിയെത്തുടർന്ന് മുംബൈ പൊലീസ് ഒക്ടോബർ ആറിനാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്ര പൊലീസ് മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന് അർണബ് ഗോസ്വാമി ആരോപിച്ചിരുന്നു.
റിപ്പബ്ലിക് ടിവിയെക്കൂടാതെ, രണ്ട് മറാഠി ചാനലുകളും ടിആർപി കൂട്ടാൻ അനധികൃതമായി പണം നൽകിയിരുന്നുവെന്നാണ് മുംബൈ പൊലീസിന്റെ കേസ്. ഉയർന്ന ടിആർപി റേറ്റിങ് മൂലം പരസ്യങ്ങൾക്ക് അമിത നിരക്ക് ഈടാക്കാനാകും. അതേസമയം, കേസിൽ ഉൾപ്പെട്ട ചാനലുകൾ ആരോപണം നിഷേധിച്ചിട്ടുണ്ട്.
English Summary: Republic TV CEO Vikas Khanchandani Arrested In Mumbai In Fake TV Ratings Scam