കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിൽ കനത്ത പോളിങ്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് പോളിങ് നടന്നത്. വൈകീട്ട് 6.45ന് പോളിങ് ശതമാനം 78 കടന്നു. ഏറ്റവും കൂടുതൽ ആളുകൾ വോട്ടുചെയ്യാനെത്തിയത് മലപ്പുറത്താണ്. കുറവ് കാസർകോട്. മുനിസിപ്പാലിറ്റികളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിൽ കനത്ത പോളിങ്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് പോളിങ് നടന്നത്. വൈകീട്ട് 6.45ന് പോളിങ് ശതമാനം 78 കടന്നു. ഏറ്റവും കൂടുതൽ ആളുകൾ വോട്ടുചെയ്യാനെത്തിയത് മലപ്പുറത്താണ്. കുറവ് കാസർകോട്. മുനിസിപ്പാലിറ്റികളില്‍ കണ്ണൂരിലെ ആന്തൂരിലാണ് ഉയര്‍ന്ന പോളിങ്. 85 ശതമാനത്തിലേറെപ്പേർ ഇവിടെ വോട്ടുചെയ്തു.  മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 78 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തി. കാസർകോട് 77 ശതമാനം ആളുകളാണ് വോട്ടു ചെയ്യാനെത്തിയത്.

പോളിങ് ശതമാനം വർധിച്ചതോടെ മുന്നണികൾ വൻ പ്രതീക്ഷയിലാണ്. യുഡിഎഫിനും എൽഡിഎഫിനും സ്വാധീനമുള്ള പല മേഖലകളിലും കനത്ത പോളിങ് രേഖപ്പെടുത്തി. ബിജെപിയും പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങി മുതിർന്ന നേതാക്കളും മൂന്നാം ഘട്ടത്തിൽ വോട്ടു ചെയ്തു. ആദ്യഘട്ടത്തിൽ 72.67 % ആയിരുന്നു പോളിങ്.  രണ്ടാംഘട്ട വോട്ടെടുപ്പിലെ അന്തിമ പോളിങ് ശതമാനം 76.78 ആയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

4 ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിച്ചത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നു.

കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാൻ അവസരം നൽകി. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്ത ശേഷമാണ് ഇവർക്ക് അവസരം നൽകിയത്.

ADVERTISEMENT

English Summary: Local Election Polling Phase Three