തിരുവനന്തപുരം ∙ എംബിബിഎസ് രണ്ടാം അലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിനു മുൻപ് മോപ് അപ് ഓപ്ഷൻ റജിസ്ട്രേഷൻ അവസാനിക്കുന്നതിൽ ആശങ്കയുമായി വിദ്യാർഥികളും രക്ഷകർത്താക്കളും. രണ്ടാം അലോട്ട്മെന്റിനുള്ള പ്രവേശന നടപടികൾ പൂർത്തിയാകുന്നത് 16ന് | MBBS | Mop Up Option Registration | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എംബിബിഎസ് രണ്ടാം അലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിനു മുൻപ് മോപ് അപ് ഓപ്ഷൻ റജിസ്ട്രേഷൻ അവസാനിക്കുന്നതിൽ ആശങ്കയുമായി വിദ്യാർഥികളും രക്ഷകർത്താക്കളും. രണ്ടാം അലോട്ട്മെന്റിനുള്ള പ്രവേശന നടപടികൾ പൂർത്തിയാകുന്നത് 16ന് വൈകിട്ട് നാലുമണിക്കാണ്. മോപ് അപ് ഓപ്ഷൻ റജിസ്ട്രേഷൻ 16നു രാവിലെ 10ന് അവസാനിക്കും. ഒഴിവു മനസ്സിലാക്കി ഓപ്ഷൻ നൽകാനുള്ള അവസരം ഇല്ലാതാകുമെന്നു രക്ഷിതാക്കൾ പറയുന്നു.

താൽപര്യമുള്ള കോളജുകളിലെ സീറ്റ് ഒഴിവുകൾ അറിയാനാകാത്ത സാഹചര്യമാണെന്നാണ് വാദം. എന്നാൽ, കഴിഞ്ഞ വർഷവും ഇതേരീതിയാണ് പിന്തുടർന്നിരുന്നതെന്ന് അധികൃതർ പറയുന്നു. ഏതു കോളജിലേക്കും വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാൻ കഴിയും. അവസരം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ല. കോളജുകളിലെ ഒഴിവിനനുസരിച്ച് പ്രവേശനം നേടാം. സ്വാശ്രയ കോളജുകളിലെ വിദ്യാർഥികൾ സർക്കാർ കോളജിലേക്കു മാറുമ്പോഴും സർക്കാർ കോളജുകളിൽ പ്രവേശനം ലഭിച്ചവർ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്കു മാറുമ്പോഴും ഒഴിവുകൾ വരും.

ADVERTISEMENT

വിദ്യാർഥികൾ കോളജ് മാറുമ്പോൾ മുൻകൂട്ടി പ്രതീക്ഷിക്കാത്ത പലയിടത്തും ഒഴിവു വരുമെന്നതിനാലാണ് ഇക്കാര്യം വ്യക്തമാക്കാതെ ഓപ്ഷൻ സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. 16–ാം തീയതി വരെയാണ് രണ്ടാം ആലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ. അതിനുശേഷമുള്ള ഒഴിവുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ എൻട്രൻസ് കമ്മിഷണറെ അറിയിക്കും. ഓരോ കോളജിലെയും സീറ്റ് വിവരം എൻട്രൻസ് കമ്മിഷണർ പ്രഖ്യാപിക്കും.

English Summary: MBBS Mop Up registration ends, students and parents in tension

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT