ടെലികോം മേഖലയിൽ ‘കരിമ്പട്ടിക’യുമായി കേന്ദ്ര സർക്കാർ; ചൈനയ്ക്ക് തിരിച്ചടി?
ന്യൂഡൽഹി ∙ ടെലികോം ഉപകരണങ്ങൾ നിർമിക്കുന്ന ചില കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ‘വിശ്വാസ്യതയുള്ളവരെ’ ഇതിനായി നിയോഗിക്കുമെന്നും കേന്ദ്രസർക്കാർ... Manorama News

ന്യൂഡൽഹി ∙ ടെലികോം ഉപകരണങ്ങൾ നിർമിക്കുന്ന ചില കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും ‘വിശ്വാസ്യതയുള്ളവരെ’ ഇതിനായി നിയോഗിക്കുമെന്നും കേന്ദ്രസർക്കാർ. ഈ രംഗത്തെ സ്ഥാപനങ്ങൾക്ക് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് അനുമതിയുള്ള കമ്പനികളുടെ പട്ടിക ടെലികോം മേഖലയ്ക്കായി ഉടൻ തയാറാകുമെന്നാണു കേന്ദ്ര നിലപാട്.
ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കാബിനറ്റ് കമ്മിറ്റിയാണു തീരുമാനമെടുത്തത്. വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെ ഇതിനായി നിയോഗിക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ടെലികോം മേഖലയിൽ വിശ്വസിക്കാവുന്നവരും വിശ്വസിക്കാൻ കൊള്ളാത്തവരുമുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ നീക്കത്തെക്കുറിച്ചു കൂടുതൽ വിശദീകരിക്കാൻ സർക്കാർ തയാറായില്ല. ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ടാണോ തീരുമാനമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. ടെലികോം സേവന ദാതാക്കള്‍ക്കായി ഉൽപന്നങ്ങളുടെ വിതരണത്തിന് വിശ്വാസ്യതയുള്ളവരെ സർക്കാർതന്നെ പ്രഖ്യാപിക്കും.
ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവ തുടർന്നും ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി നിരവധി ചൈനീസ് മൊബൈൽ ആപ്പുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ നീക്കം.
English Summary: Amid China Row, Centre Says May Blacklist Some Telecom Equipment Vendors