എറണാകുളം∙ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാലിന്റെ പരാജയം യുഡിഎഫ് ക്യാംപുകളെ ഞെട്ടിപ്പിച്ചു. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ ബിജെപി ഒറ്റ വോട്ടിനാണു വിജയിച്ചിരിക്കുന്നത് എന്നതും ഏറെ | N Venugopal, Local Body Election Result, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം∙ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ. വേണുഗോപാലിന് ഒരു വോട്ടിന്റെ തോൽവി. ഐലൻഡ് നോർത്തിൽ എൻഡിഎ സ്ഥാനാർഥിക്കാണ് ഇവിടെ ജയം. കോർപ്പറേഷനിലെ ആദ്യ പ്രഖ്യാപിത ഫലമാണ് ഇത്. മുതിർന്ന കോൺഗ്രസ് നേതാവും ജിസിഡിഎ ചെയർമാനായിരുന്ന വേണുഗോപാലിന്റെ തോൽവി യുഡിഎഫിന് കനത്ത തിരിച്ചടിയാണ്. എൻഡിഎയുടെ ടി. പത്മകുമാരിക്ക് 182 വോട്ടുകളും വേണുഗോപാൽ 181 വോട്ടുകളും നേടി. സിപിഎമ്മിന്റെ നന്ദകുമാറിന് 122 വോട്ടുകൾ മാത്രം ലഭിച്ചു. ഇവിടെ മൽസരിച്ച രണ്ട് സ്വതന്ത്രർ കൂടി 15 വോട്ടാണ് പിടിച്ചത്. 

കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിക്കുകയും ഡിവിഷനില്‍ ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്‍. വേണുഗോപല്‍ മേയറാകുമായിരുന്നു. ജിസിഡിഎ ചെയര്‍മാനായിരുന്നു വേണുഗോപാല്‍. പരാജയത്തെ സാങ്കേതികം എന്നാണ് എന്‍. വേണുഗോപാല്‍ വിശേഷിപ്പിച്ചത്. റീ പോളിങ് ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കും. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളൊന്നും തന്റെ പരാജയത്തെ ബാധിച്ചിട്ടില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം നാല് യുഡിഎഫ് വിമതര്‍ വിജയിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : N Venugopal defeated for one vote in Kochi Corporation Island division