പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരളം അറിയാൻ ആഗ്രഹിച്ച ഒരു സ്ഥാനാർഥിയുടെ കാര്യമുണ്ട്. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി.. Manorama News

പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരളം അറിയാൻ ആഗ്രഹിച്ച ഒരു സ്ഥാനാർഥിയുടെ കാര്യമുണ്ട്. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി.. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരളം അറിയാൻ ആഗ്രഹിച്ച ഒരു സ്ഥാനാർഥിയുടെ കാര്യമുണ്ട്. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി.. Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരളം അറിയാൻ ആഗ്രഹിച്ച ഒരു സ്ഥാനാർഥിയുടെ കാര്യമുണ്ട്. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ സ്ഥാനാർഥി ജ്യോതിയുടെ റിസൾട്ട്. തന്റെ വലതുകൈ ത്യജിച്ച് ജവാനെ രക്ഷിക്കുകയും ആ ജവാന്റെ ഭാര്യയായി കേരളത്തിലേക്ക് എത്തുകയും ചെയ്ത ഛത്തീസ്ഗഡുകാരി ജ്യോതിയുടെ കഥ കേരളം കേട്ടിരുന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ പക്ഷേ ജ്യോതി പരാജയപ്പെട്ടു. 1,600ൽപ്പരം വോട്ടുകൾ അവർ  നേടി. ഈ തോൽവി തന്നെ തളർത്തില്ലെന്ന് ജ്യോതി മനോരമ ന്യൂസ് ‍‍ഡോട് കോമിനോട് പറയുന്നു.

'പ്രതീക്ഷിച്ചതു പോലെ തന്നെയാണു സംഭവിച്ചത്. ബ്ലോക്ക് പഞ്ചായത്തിലേക്കാണു മൽസരിച്ചത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത സ്ഥലവുമാണ്. എൽഡിഎഫ് ജയിച്ചു. യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തി. ഞാൻ മൂന്നാമതാണ്. പക്ഷേ 1,600–ൽപ്പരം വോട്ട് കിട്ടി. അത് വലിയ കാര്യമായി കരുതുന്നു. ജയിച്ചില്ല എന്ന് കരുതി മാറി നിൽക്കില്ല.

ADVERTISEMENT

സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടരും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൽപര്യം. ഒരു സ്ഥാനത്ത് ഇരിക്കാതെ അതു ചെയ്യുക എന്നത് വെല്ലുവിളിയാണ്. കഴിയുന്നതു പോലെ ഞാൻ പ്രവർത്തിക്കും. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇവിടെ ഇത്തവണ മെച്ചപ്പെട്ടു. എനിക്ക് വേണ്ടി വോട്ട് ചെയ്തവരോടും പ്രാർഥിച്ചവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. തോൽവിയിൽ ഒട്ടും തന്നെ വിഷമമില്ല. ഇത് ഒരു അനുഭവമായി കാണുകയാണ്'.– ജ്യോതി പറയുന്നു.

അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാൻ വലംകൈ ത്യജിച്ച ജ്യോതി പിന്നീടു വികാസിന്റെ കൈപിടിച്ച് കേരളത്തിന്റെ മരുമകളായി. കോയമ്പത്തൂർ എയർപോർട്ടിലെ സിഐഎസ്എഫ് ജവാൻ പാലത്തുള്ളി ചീരയങ്കാട് പഞ്ചാനകുളമ്പിൽ പി.വി.വികാസിന്റെ ഭാര്യയായി 2011 ലാണു കേരളത്തിലെത്തിയത്. ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.

ADVERTISEMENT

ഛത്തീസ്ഗഡിലെ ദുർഗ് എന്ന പ്രദേശത്തുവച്ച് ടാങ്കർ ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാൻ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയിൽപെട്ടു. ഇതറിയാതെ മുന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഇതിനിടെ ജ്യോതിയുടെ വലതുകൈ അറ്റുപോയി. സിഐഎസ്എഫ് ബൈലാഡിലാ ക്യാംപിൽ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതിയെ വികാസ് പിന്നീടു വിവാഹം ചെയ്തു.

English Summary: Jyothi face of election defeat in block panchayat