വാക്സീൻ ഈ പ്രായത്തിൽ പറ്റില്ലെന്ന് വിദഗ്ധർ; സ്പുട്നിക് 5 കുത്തിവയ്പ്പെടുക്കാതെ പുടിൻ
മോസ്കോ∙ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്–19 വാക്സീൻ സ്പുട്നിക് 5 കുത്തിവയ്പ്പ് താന്‍ എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രായം അനുവദിക്കുമ്പോൾ അതെടുക്കുമെന്നും വാർഷിക... COVID Vaccine, Sputnik V, Russia, Vladimir Putin, Mass Vaccination, Malayala Manorama, Manorama Online, Manorama News

മോസ്കോ∙ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്–19 വാക്സീൻ സ്പുട്നിക് 5 കുത്തിവയ്പ്പ് താന്‍ എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രായം അനുവദിക്കുമ്പോൾ അതെടുക്കുമെന്നും വാർഷിക വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ വാക്സീനുകൾ 68 വയസ്സുകാരന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രത്യേക പ്രായത്തിന്റെ വിഭാഗത്തിലുള്ളവർക്കാണ് നിലവിലെ വാക്സീനുകൾ മികച്ചതെന്നാണ് വിദഗ്ധാഭിപ്രായം. തന്റെ പ്രായത്തിലുള്ളവർക്ക് വാക്സീൻ വിതരണം ചെയ്തിട്ടില്ല. അതു സാധ്യമാകുമ്പോൾ വാക്സീൻ സ്വീകരിക്കും’ – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൊറോണ വൈറസിനെതിരെ എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ അളവിൽ വാക്സീൻ ഉത്പാദിപ്പിക്കാൻ റഷ്യയ്ക്ക് ഇനിയും സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ഭീതിയിൽ ക്രെംലിനിലെ ഓഫിസിൽ വരാതെ മോസ്കോയ്ക്കു പുറത്തുള്ള വീട്ടിലിരുന്നതാണ് പുടിൻ ഇപ്പോൾ ചുമതലകൾ വഹിക്കുന്നത്. ഇതുകൂടാതെ, ഇടയ്ക്കിടെ കോവിഡ് പരിശോധനയ്ക്കും പുടിൻ വിധേയനാകാറുണ്ട്.
English Summary: Putin Says Will Receive Russian-Made Vaccine Against COVID-19 When Possible