‘ജയ്ശ്രീറാം ബാനര്‍’; വാർത്ത വളച്ചൊടിച്ച് എഎൻഐ; വ്യാപക പ്രതിഷേധം
പാലക്കാട്∙ ‘ജയ്ശ്രീറാം ബാനര്‍’ വാർത്ത വളച്ചൊടിച്ച് വാർത്താ ഏജൻസി എഎൻഐ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിനു... 'Jai Shri Ram banner | 'Jai Shri Ram' banner controversy | ANI | news agency | BJP | Palakkad | Yuva Morcha | Manorama Online

പാലക്കാട്∙ ‘ജയ്ശ്രീറാം ബാനര്‍’ വാർത്ത വളച്ചൊടിച്ച് വാർത്താ ഏജൻസി എഎൻഐ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പോസ്റ്ററുകള്‍ ഉയര്‍ത്തിയതിനു ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ കേസെടുത്തുവെന്നാണ് എഎന്‍ഐ ആദ്യം ട്വീറ്റ് ചെയ്തത്. കലാപം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുവെന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
യഥാര്‍ഥ സംഭവത്തെ വളച്ചൊടിച്ച് നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ആദ്യ ട്വീറ്റ് വിവാദമായതിനെ തുടർന്ന് മണിക്കൂറുകള്‍ക്കകം അതേ ട്വീറ്റിനൊപ്പം വിവരങ്ങള്‍ തിരുത്തിക്കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. പാലക്കാട് മുനിസിപ്പാലിറ്റി ഓഫിസില്‍ ‘ജയ്ശ്രീറാം’ എന്ന് ബാനര്‍ വച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്‌ഷന്‍ 153 ചുമത്തി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നാണ് രണ്ടാമത്തെ ട്വീറ്റ്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപത്തിന് ശ്രമിച്ചതിനാണ് കേസെന്നും ബ്രാക്കറ്റിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം ബാനറുയര്‍ത്തിയുമുള്ള ബിജെപി പ്രവർത്തകരുടെ ആഘോഷം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇതരവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സംഭവത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
English Summary: ANI distorts 'Jai Shri Ram' banner controversy News