രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിൽ കൊച്ചി കോർപറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചു. കോൺഗ്രസ് വിമതനായി സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച സനിൽമോൻ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുസ്‍ലിംലീഗ് വിമതനായി കൽവത്തിയിൽ മൽസരിച്ചു..Local Election 2020, Local Election Ballot, Local Election Ballot 2020, Local Election Candidate Information, Local Election Candidates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രണ്ട് യുഡിഎഫ് വിമതരുടെ പിന്തുണയിൽ കൊച്ചി കോർപറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചു. കോൺഗ്രസ് വിമതനായി സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച സനിൽമോൻ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുസ്‍ലിംലീഗ് വിമതനായി കൽവത്തിയിൽ മൽസരിച്ചു ജയിച്ച ടി.കെ. അഷറഫ് എൽഡിഎഫിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 34 സീറ്റുകളുമായി മുന്നിലുള്ള എൽഡിഎഫിന് കോർപറേഷൻ ഭരിക്കാൻ ഒരു സീറ്റു മാത്രം മതിയെന്നിരിക്കെയാണ് രണ്ടു പേരുടെ പിന്തുണ ലഭിച്ചത്.

സുസ്ഥിര ഭരണത്തിന് എൽഡിഎഫിന് സ്വതന്ത്ര പിന്തുണ നൽകുമെന്ന് സനുമോൻ പ്രഖ്യാപിച്ചു. ജനഹിതം ഇപ്പോൾ ഇതായതിനാലാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ കൊച്ചിയിലെ പനയപ്പിള്ളി എട്ടാം വാർഡിൽ സ്വതന്ത്രനായി നിന്ന് കോൺഗ്രസ് സ്ഥാനാർഥി എ.എസ്. യേശുദാസിനെയാണ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജെ. സനിൽമോൻ പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുനിത രൂപേഷ് ഇവിടെ മൂന്നാം സ്ഥാനത്തായി.

ADVERTISEMENT

അതേ സമയം ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന നിലപാടിലാണ് യുഡിഎഫ്. യുഡിഎഫ് വിമതരെയും ഇതര സ്വതന്ത്രരെയും ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള ജില്ലാ നേതാക്കളുടെ ശ്രമം തുടരുകയാണ്. പിന്തുണ നൽകുന്ന സ്വതന്ത്രർക്ക് ഓരോ വർഷം മേയർ പദവി വാഗ്ദാനം ചെയ്താണ് പിന്തുണ തേടിയിരിക്കുന്നത് എന്നാണ് വിവരം. ഇതിനിടെ ഗ്രൂപ്പു താൽപര്യങ്ങളിൽ ചിലർ മേയർ സ്ഥാനത്തിനു വേണ്ടി നടത്തുന്ന ഇടപെടലുകളിൽ അതൃപ്തിയുണ്ടായിട്ടുണ്ട്. അവസാന നിമിഷം വരെയും ഭരണത്തിലെത്തുന്നതിനു വേണ്ടി ശ്രമങ്ങളുണ്ടാകും എന്നാണ് ജില്ലാ നേതാക്കൾ നൽകുന്ന സൂചന. 

Content Highlights: Kerala local election: Kochi Corporation