ബ്രാഞ്ച് സെക്രട്ടറിയുടെ വോട്ട് പോലും കിട്ടിയില്ല: 'പൂജ്യം വോട്ടിൽ’ നടപടിക്ക് സിപിഎം
കോഴിക്കോട് ∙ കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരൊറ്റ വോട്ടുപോലും കിട്ടാതിരുന്ന സംഭവം പാർട്ടിക്കു തന്നെ നാണക്കേടായതോടെ സിപിഎം കടുത്ത നടപടിയിലേക്ക്. കൊടുവള്ളി നഗരസഭയിലെ Kerala 2020 Booth Wise, Election Result Kerala 2020 Prediction.

കോഴിക്കോട് ∙ കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരൊറ്റ വോട്ടുപോലും കിട്ടാതിരുന്ന സംഭവം പാർട്ടിക്കു തന്നെ നാണക്കേടായതോടെ സിപിഎം കടുത്ത നടപടിയിലേക്ക്. കൊടുവള്ളി നഗരസഭയിലെ ഇടതു സ്ഥാനാര്‍ഥി ഐഎന്‍എല്ലിലെ അബ്ദുൽ റഷീദിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പോലും വോട്ടു ചെയ്യാതിരുന്നത് സിപിഎം പരിശോധിക്കും. സ്വതന്ത്രനായി മൽസരിച്ച കാരാട്ട് ഫൈസലാണ് ഇവിടെ വിജയിച്ചത്.
ചുണ്ടപ്പുറം ബ്രാഞ്ച് ഭാരവാഹികൾക്കെതിരെയാണ് നടപടി വരിക. കമ്മിറ്റി പിരിച്ചുവിടുന്നത് ഉള്‍പ്പെടെ പരിഗണനയിലുണ്ട്. വാർഡിൽ ഇടതു സ്വതന്ത്രനായി ആദ്യം തീരുമാനിച്ചത് കാരാട്ട് ഫൈസലിനെയായിരുന്നെങ്കിലും സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ഫൈസലിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് തീരുമാനം വിവാദമായി.
തുടർന്ന് ഫൈസലിനുള്ള പിന്തുണ എൽഡിഎഫ് പിൻവലിക്കുകയും ഐഎൻഎൽ നേതാവും കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അബ്ദുൽ റഷീദിനെ മൽസരിപ്പിക്കുകയുമായിരുന്നു.ചുണ്ടപ്പുറം വാർഡിൽ സിപിഎമ്മിന് മൂന്ന് അംഗങ്ങളും 38 അനുഭാവികളും ഉണ്ടെന്നാണു പാർട്ടിയുടെ കണക്ക്. ആ മൂന്ന് അംഗങ്ങളുടെ വോട്ടു പോലും അബ്ദുൽ റഷീദിനു ലഭിച്ചില്ല. റഷീദിനു മറ്റൊരു വാർഡിലായിരുന്നു വോട്ട് എന്നതിനാൽ സ്വന്തം വോട്ടുപോലും കിട്ടിയതുമില്ല. നാമനിർദേശപത്രികയിൽ പിന്തുണച്ച് ഒപ്പിട്ട വാർഡിലുള്ള ആളു പോലും വോട്ടു അബ്ദുൽ റഷീദിനു വോട്ടു ചെയ്തില്ല. ഇടതുമുന്നണി സ്ഥാനാർഥിക്ക് പൂജ്യം വോട്ടു കിട്ടിയതും കാരാട്ട് ഫൈസൽ മിനി കൂപ്പർ കാറിൽ വിജയാഘോഷം നടത്തിയതും വാർത്തയായിരുന്നു.
English Summary: LDF candidate secures zero vote in Koduvally: Party to initiate serious steps