തിരഞ്ഞെടുപ്പിന് ശേഷവും സൈബർ ആക്രമണങ്ങൾ തുടരുന്നു: വിബിത
പത്തനംതിട്ട∙ തിരഞ്ഞെടുപ്പിനു ശേഷവും തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടരുകയാണെന്ന് അഡ്വ. വിബിത ബാബു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വിബിത ബാബു സമൂഹമാധ്യമത്തിൽ | Vibitha Babu | cyber attack | udf candidate | Kerala Local Body Election | Local Elections Pathanamthitta | Manorama Online

പത്തനംതിട്ട∙ തിരഞ്ഞെടുപ്പിനു ശേഷവും തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ തുടരുകയാണെന്ന് അഡ്വ. വിബിത ബാബു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വിബിത ബാബു സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണ് ആക്രമണത്തെപ്പറ്റി പറഞ്ഞത്. തനിക്കെതിരെയുള്ള വ്യക്തിഹത്യ ഇനിയെങ്കിലും അവസാനിപ്പിക്കണെമന്നും തനിക്കൊരു കുടുംബമുണ്ടെന്നും വിബിത പറഞ്ഞു.
‘വ്യക്തിഹത്യ ചെയ്യുന്നതും വ്യാജ വിഡിയോകളിലൂടെ അപവാദ പ്രചാരണം നടത്തുന്നതും എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആർക്കാണ് ഇത്രയും വൈരാഗ്യം? എന്തിന് ഇത്രമാത്രം വ്യക്തിഹത്യ ചെയ്യുന്നത്?’ – വിബിത ചോദിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് വിബിത ബാബു സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ, ഇവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായ പോസ്റ്റുകളും പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിബിതയുടേതെന്ന പേരിൽ വ്യാജ വിഡിയോയും വ്യാപകമായി പ്രചരിച്ചു. ഇതിനെതിരെ ഇവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകിയിരുന്നു.
English Summary: Vibitha Babu on cyber attack