‘പല കൊമ്പന്മാരും അടുത്ത നിയമസഭ കാണില്ല; നേട്ടം ബിജെപിക്കു മാത്രം’
തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകൾ കണക്കിലെടുത്താൻ എൻഡിഎയ്ക്ക് സംസ്ഥാനത്ത് ...Local Election 2020, Local Election Ballot, Local Election Ballot 2020, Local Election Candidate Information

കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകൾ കണക്കിലെടുത്താൻ എൻഡിഎയ്ക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാൻ കഴിഞ്ഞു.
പാലക്കാട് നഗരസഭയിൽ വൻ വിജയം നേടി. പന്തളം നഗരസഭ പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലും വർക്കലയിലും ഒരു സീറ്റിനാണ് ഭരണം നഷ്ടപ്പെട്ടത്. മുസ്‌ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ ചില നഗരസഭകളൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ നഗരസഭകളിലും ബിജെപി പ്രതിനിധികളുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 300ൽ അധികം പഞ്ചായത്തുകളിൽ പ്രാതിനിധ്യം ലഭിച്ചു.
2800 സ്ഥലങ്ങളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തി. ബിജെപിയെ തോൽപിക്കാൻ ഇരുമുണണികളും പരസ്പരം വോട്ടു മറിച്ചതുകൊണ്ടാണ് 1200 സീറ്റുകളിൽ പാർട്ടി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത്.
ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒത്തുചേരുന്നതിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തലയാണ്. യാദവകുലം മുടിയുമെന്നതുപോലെ ബിജെപി തകരുമെന്ന പറഞ്ഞ ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റിചെയ്യാൻ അണികളോടുള്ള സന്ദേശമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെന്നിത്തല പഞ്ചായത്തുകളിൽ ബിജെപിയാണ് ഒന്നാം കക്ഷി. ഇവിടെയെല്ലാം എൽഡിഎഫുമായി ചേർന്ന് യുഡിഎഫ് ഭരിക്കാൻ പോകുകയാണ്. അങ്ങനെ ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
ഞങ്ങൾക്കനുകൂലമായി ജനവിധിയുള്ള പഞ്ചായത്തുകളിൽ ജനവിധി അട്ടിമറിച്ച് എൽഡിഎഫും യുഡിഎഫും ഒരുമിച്ചു ഭരിച്ചാൽ അത് ജനങ്ങൾ മനസ്സിലാക്കിക്കൊള്ളും. അങ്ങനെയാണെങ്കിൽ പല കൊലകൊമ്പന്മാരും അടുത്ത നിയമസഭ കാണില്ല. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: K.Surendran on Kerala local election result