ബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധിപ്പേർ ബിജെപിയിൽ ചേർന്നതിനിടെയാണ് ബിജെപി എംപിയുടെ ഭാര്യ തൃണമൂലിൽ ചേർന്നത്... Trinamool Congress, Trinamool Congress bengal election, Trinamool Congress news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധിപ്പേർ ബിജെപിയിൽ ചേർന്നതിനിടെയാണ് ബിജെപി എംപിയുടെ ഭാര്യ തൃണമൂലിൽ ചേർന്നത്. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡൽ ആണ് പാർട്ടി വിട്ടത്.

2014ൽ സൗമിത്ര ഖാൻ ബിഷ്ണുപുർ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗമിത്ര ഖാന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഭാര്യ സുജാത ആയിരുന്നു. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സൗമിത്ര ഖാൻ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയരുന്നു. തുടർന്ന് സുജാത പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. സുജാതയുടെ കഠിന പരിശ്രമം കൊണ്ടാണ് ഇതേ മണ്ഡലത്തിൽ സൗമിത്ര ഖാൻ വീണ്ടും ജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. 

ADVERTISEMENT

‘എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം, കരുത്തുള്ള നേതാവും പാർട്ടിയും വേണം. അതിനായി സ്നേഹം നിറഞ്ഞ ദീതിയോടൊപ്പം പ്രവർത്തിക്കണം. പുതുതായി പാർട്ടിയിലെത്തിയവർ അഴിമതിക്കാരാണ്. അവർ യോഗ്യരല്ല. എന്നാൽ അത്തരക്കാർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു’–സുജാത പറഞ്ഞു. ഭർത്താവിനെ ലോക്സഭയിലെത്തിക്കാൻ അക്രമങ്ങൾക്ക് പോലും ഇരയാകേണ്ടി വന്നു. എന്നാൽ തിരിച്ചൊന്നും ലഭിച്ചില്ല. ഭർത്താവ് എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെന്നും ഒരു ദിവസം യാഥാർഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ എത്തുമെന്നും അവർ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ശനിയാഴ്ച എംഎൽഎമാരും എംപിമാരും ഉൾപ്പെടെ 35 നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലും ബിജെപിയും തമ്മിൽ വലിയതോതിൽ വാഗ്വാദവും പ്രചാരണവുമാണ് നടക്കുന്നത്. 

ADVERTISEMENT

Content Highlights: The wife of a BJP MP has joined in Trinamool Congress