ജമ്മുകശ്മീർ ജില്ലാ വികസന കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുല്ല നയിക്കുന്ന ഗുപ്കർ സഖ്യത്തിന് വൻ മുന്നേറ്റം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 20 ജില്ലകളിലെ 280...Jammu and Kashmir local poll result, Jammu and Kashmir local poll result live, Jammu and Kashmir local poll bjp,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ ജമ്മുകശ്മീർ ജില്ലാ വികസന കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുല്ല നയിക്കുന്ന ഗുപ്കർ സഖ്യത്തിന് വൻ മുന്നേറ്റം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 20 ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 81 സീറ്റിൽ ഗുപ്കർ സഖ്യവും 47 സീറ്റിൽ ബിജെപിയുമാണ് മുന്നേറുന്നത്. 21 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. 

കശ്മീരില്‍ ഗുപ്കര്‍ സഖ്യവും ജമ്മുവില്‍ ബിജെപിയുമാണ് മുന്നേറുന്നത്. ജമ്മു പ്രവിശ്യയില്‍ 44 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം തുടരുന്നത്. ഗുപ്കര്‍ സഖ്യം ഇവിടെ 20 സീറ്റിലാണ് മുന്നില്‍. എന്നാല്‍ കശ്മീരില്‍ ഗുപ്കര്‍ സഖ്യം 61 സീറ്റുകളില്‍ മുന്നിലാണ്. ഇവിടെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിലുള്ളത്.

ADVERTISEMENT

എട്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനു വേണ്ടിയാണ് കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഗുപ്കർ സഖ്യം രൂപീകരിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്നം ഉന്നയിച്ച് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തടവിലാക്കിയിരുന്നു. ഫാറൂഖ് അബ്ദുല്ലയേയും ഒമർ അബ്ദുല്ലയേയും മാർച്ചിൽ മോചിപ്പിച്ചു. എന്നാൽ മെഹബൂബ മുഫ്തിയെ കഴിഞ്ഞ ഒക്ടോബറിലാണ് മോചിപ്പിച്ചത്.

മുൻ ശത്രുക്കളായിരുന്ന നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ് എന്നിവർ ചേർന്നാണ് ഗുപ്കർ സഖ്യം രൂപീകരിച്ചത്. ഗുപ്കർ സഖ്യത്തിലെ പല സ്ഥാനാർഥികളേയും സുരക്ഷ പ്രശ്നം ആരോപിച്ച് പൊലീസ് തട‍ഞ്ഞുവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും വിലക്കിയെന്നും ആരോപണമുയർന്നു. ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖ നേതാക്കളാരും തന്നെ പ്രചാരണത്തിന് എത്തിയതുമില്ല. അതേസമയം കേന്ദ്രമന്ത്രിമാരടക്കം ബിജെപിക്കു വേണ്ടി പ്രചാരണത്തിന് എത്തി. മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് തണുപ്പായിരുന്നിട്ടു പോലും നിരവധി ആൾക്കാർ വോട്ടു ചെയ്യാൻ എത്തിയിരുന്നു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയതിനാൽ അന്തിമ ഫലം വരാൻ വൈകും. 

ADVERTISEMENT

Content highlights: Jammu and Kashmir local poll result 

ADVERTISEMENT