കൊച്ചി∙ ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ | Shanavas Naranipuzha | Director | Shanavas Naranipuzha passed away | Sufiyum Sujatayum | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സംവിധായകൻ ഷാനവാസ് നരണിപ്പുഴ (38) അന്തരിച്ചു. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പ്രവേശിപ്പിച്ച കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച ഷാനവാസ് ഇന്നലെ രാത്രി 10.20നാണ് മരിച്ചത്. സിനിമ പോലെത്തന്നെയായിരുന്നു ഇന്നലെ കോയമ്പത്തൂർ കെജി ആശുപത്രിയിൽ നിന്നു ഷാനവാസ് നരണിപ്പുഴയുമായി ഐസിയു സംവിധാനങ്ങളുള്ള ആംബുലൻസ് പാഞ്ഞത്. ഒന്നര മണിക്കൂർ കൊണ്ട് ഏതാണ്ട് 180 കിലോമീറ്റർ ദൂരം പിന്നിടുകയായിരുന്നു ലക്ഷ്യം.

ഹൃദയാഘാതത്തെത്തുടർന്ന് 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ നില ഇന്നലെ രാവിലെയോടെ അതീവഗുരുതരമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാൽ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവച്ചതോടെയാണ് ആ വഴിക്കു ശ്രമം തുടങ്ങിയത്. പാലക്കാട് തങ്കം ആശുപത്രിയിൽ നിന്നാണ് ഐസിയു സംവിധാനമുള്ള ആംബുലൻസ് എത്തിച്ചത്.

ADVERTISEMENT

ആംബുലൻസ് കടന്നുപോകുന്ന സേലം– കൊച്ചി ദേശീയപാതയിൽ വാഹനങ്ങൾ നിയന്ത്രിച്ച് പൊലീസ് വഴിയൊരുക്കി. 6.20ന് വാഹനം കെജി ആശുപത്രിയിൽ നിന്ന് യാത്ര ആരംഭിച്ചു. 21 മിനിറ്റുകൊണ്ട് അതിർത്തിയായ വാളയാറിൽ എത്തി. കേരള പൊലീസിന്റെ പൈലറ്റ് വാഹനം തടസ്സങ്ങൾ ഒഴിവാക്കി മുൻപേ പാഞ്ഞു. ഒപ്പം, മോട്ടർ വാഹന വകുപ്പിന്റെ വാഹനവും വഴിയൊരുക്കി. 6.50ന് വാളയാർ ടോൾ പ്ലാസ പിന്നിട്ട ആംബുലൻസ് 7.30ന് വടക്കഞ്ചേരി കടന്നു കുതിരാനിലേക്കു കുതിച്ചു.

ഏതു സമയത്തും കുരുക്കു രൂപപ്പെടാവുന്ന കുതിരാനിൽ എന്താകും അവസ്ഥയെന്നതു പിരിമുറുക്കമുണ്ടായെങ്കിലും പൊലീസിന്റെ ഇടപെടലിൽ വാഹനം സുഗമമായി കുതിരാൻ കടന്നു. പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസ് എത്തുന്നതിനു മുൻപായിതന്നെ വാഹനങ്ങളെ ടോൾ ഒഴിവാക്കി കടത്തിവിട്ടു തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒൻപതോടെ, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയും ഉടൻതന്നെ മെഡിക്കൽ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20 ന് മരിച്ചു.

ADVERTISEMENT

പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാൻ അട്ടപ്പാടിയിൽ താമസിക്കുന്നതിനിടെയാണ് ഷാനവാസിനു ഹൃദയാഘാതമുണ്ടായത്. മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറക്കിയ ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. പൊന്നാനി നരണിപ്പുഴ നാലകത്ത് ബാപ്പുട്ടിയുടെയും നബീസയുടെയും മകനാണ്. പരാജിത, കരി എന്നീ സിനിമകളുടെ കഥ, തിരക്കഥ, സംവിധാനം എന്നിവയും നിർവഹിച്ചു. ഗോഡ്സ് ഓൺ കൺട്രി, എസ്എംഎസ്, ഡോർ ടു ഡോർ തുടങ്ങി പത്തിലേറെ ഹ്രസ്വ ചിത്രങ്ങൾ ചെയ്തു. ഭാര്യ: ശബ്ന. മകൻ: ആദം. കബറടക്കം ഇന്നു നരണിപ്പുഴ ജുമാ മസ്ജിദിൽ.

English Summary: Director Shanavas Naranipuzha passes away