മുംബൈ ∙ വേഗത്തിലും തടസ്സരഹിതമായും വായ്പ ലഭിക്കുമെന്നു വാഗ്ദാനം നൽകുന്ന അനധികൃത ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമുകളുടെയും മൊബൈൽ ആപ്പുകളുടെയും വലയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ | RBI | Unauthorised Digital Lending Platforms | Mobile Apps | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വേഗത്തിലും തടസ്സരഹിതമായും വായ്പ ലഭിക്കുമെന്നു വാഗ്ദാനം നൽകുന്ന അനധികൃത ഡിജിറ്റൽ വായ്പാ പ്ലാറ്റ്ഫോമുകളുടെയും മൊബൈൽ ആപ്പുകളുടെയും വലയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ). വ്യക്തികളും ചെറുകിട ബിസിനസ്സുകാരും ഇത്തരം തട്ടിപ്പിൽപ്പെട്ടെന്ന പരാതികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ നിർദേശം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മിക്കവയും അമിതപലിശയും മറഞ്ഞിരിക്കുന്ന നിരക്കുകളുമാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. അസ്വീകാര്യവും ധിക്കാരപൂർവവുമായ റിക്കവറി രീതികളാണ് ഇവരുടേത്. വായ്പ എടുക്കുന്നവരുടെ മൊബൈൽ ഫോണിലെ ഡേറ്റ അനധികൃതമായി സ്വന്തമാക്കുന്നതിനും ഇവരിൽ പലരും കരാറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ഇത്തരം മനസ്സാക്ഷിയില്ലാത്ത പ്രവർത്തനങ്ങൾക്കു ജനം ഇരയാകരുത്. ഓൺലൈനിലോ ആപ്പ് വഴിയോ വായ്പ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ചരിത്രം പരിശോധിക്കണം. ഉപഭോക്താവിനെ അറിയാനുള്ള കെ‌വൈ‌സി രേഖകളുടെ പകർപ്പുകൾ അജ്ഞാത വ്യക്തികളുമായോ ആപ്പുകളുമായോ പങ്കിടരുത്. ഇത്തരം സംഭവങ്ങളുണ്ടായാൽ അധികൃതർക്കു റിപ്പോർട്ട് ചെയ്യണം. നിയമാനുസൃത സ്ഥാപനങ്ങളുമായേ പണമിടപാടുകൾ നടത്താവൂ– ആർബിഐ വിശദമാക്കി. 

English Summary: RBI Warns Against Unauthorised Digital Lending Platforms, Mobile Apps