ജനുവരി 1 മുതൽ 1500 രൂപ ക്ഷേമപെൻഷൻ; സൗജന്യ കിറ്റ് തുടരുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം∙ സർക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാന്ദ്യത്തിൽനിന്ന് പുറത്തു കടക്കാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.... pinarayi vijayan, ldf, kerala government

തിരുവനന്തപുരം∙ സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാന്ദ്യത്തിൽനിന്ന് പുറത്തു കടക്കാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കും. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത 4 മാസം കൂടി റേഷൻ കടകൾ വഴി നൽകും. 80 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നൂറ് ദിവസത്തിനുള്ളിൽ 5700 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 644 പദ്ധതികൾക്ക് തുടക്കം കുറിക്കും. പൂർത്തീകരിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാംഘട്ട നൂറ്ദിന പരിപാടിയിലൂടെ 50,000 പേർക്ക് തൊഴിൽ നൽകും. 20 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളായി ഉയർത്തും. രണ്ടാംഘട്ട നൂറ് ദിനപരിപാടി ഡിസംബർ 9ന് ആരംഭിക്കേണ്ടതായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi Vijayan announces second 100 days programme for Kerala