നികുതിവെട്ടിപ്പ്, കൊലപാതകം...; മരുമകന്റെ പിതാവിന് ഉൾപ്പെടെ കൂട്ടമാപ്പ് നൽകി ട്രംപ്
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജാറദ് കഷ്നറിന്റെ പിതാവ് ചാൾസ് കഷ്നർ, പോൾ മനാഫോർട്ട്, റോജർ സ്റ്റോണ്‍ എന്നിവർക്ക് ബുധനാഴ്ച മാപ്പുനൽകി | US President Donald Trump | Donald Trump | Jared Kushner | Charles Kushner | US | Manorama Online

വാഷിങ്ടൻ∙ മരുമകൻ ജാറദ് കഷ്നറിന്റെ പിതാവ് ചാൾസ് കഷ്നർ, മുൻ ക്യാംപെയ്ൻ ചെയർമാൻ പോൾ മനാഫോർട്ട്, അസോഷ്യേറ്റായിരുന്ന റോജർ സ്റ്റോണ്‍ എന്നിവർക്കുൾപ്പെടെ മാപ്പുനൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 26 പേർക്കാണ് ബുധനാഴ്ച മാപ്പു നൽകിയത്. മൂന്നു പേരുടെ ശിക്ഷയിൽ ഭാഗികമായോ പൂർണമായോ ഇളവും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 15 പേർക്ക് മാപ്പ് നൽകിയിരുന്നു.
റിയൽ എസ്റ്റേറ്റ് ഡവലപ്പറായ ചാൾസ് കഷ്‌നർ നികുതി വെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ നേരത്തേ സമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് ക്യാംപെയ്ന് അനധികൃതമായി സംഭാവന നൽകിയ കേസുകളും ചാൾസിനെതിരെ ഉണ്ടായിരുന്നു. 2004ൽ രണ്ടു വർഷത്തേക്കാണ് ഇദ്ദേഹത്തിന് ജയിൽ ശിക്ഷ നൽകിയത്. ട്രംപുമായുള്ള കുടുംബബന്ധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മാപ്പ് പ്രതീക്ഷിച്ചിരുന്നതാണ്.
റഷ്യൻ കൂട്ടുകെട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരിൽ ഒരാളാണ് മനാഫോർട്ട്. 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യയുടെ പങ്കിനെക്കുറിച്ചുള്ള കോൺഗ്രസ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിനും കോൺഗ്രസിനോട് കള്ളം പറഞ്ഞതിനുമാണ് സ്റ്റോൺ ശിക്ഷിക്കപ്പെട്ടത്. ഇതിന്റെ ശിക്ഷയില്‍ നേരത്തേ ട്രംപ് ഇളവ് നൽകിയിരുന്നു.
യുഎസിനെതിരെ നീക്കം നടത്തുകയും നിയമസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുയും ചെയ്തവർക്കാണ് ട്രംപ് മാപ്പു നൽകിയതെന്ന് ഡമോക്രാറ്റുകൾ ആരോപിച്ചു. ജയിൽ ശിക്ഷയിൽ ഉൾപ്പെടെയാണ് ഇളവുകൾ. കഴിഞ്ഞ ദിവസം നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും ട്രംപ് മാപ്പ് നൽകിയിരുന്നു. 2007ൽ ഇറാഖിലെ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന കേസിൽപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇവർ. ഫ്ലോറിഡയിലെ പാം ബീച്ചിൽ അവധി ആഘോഷത്തിലാണ് പ്രസിഡന്റ് ഇപ്പോൾ.
English Summary: Trump Pardons More Allies, Including Son-In-Law's Father: White House