ബിജെപി ജയിച്ച പന്തളത്ത് സിപിഎം വോട്ടുമറിച്ചെന്ന് സിപിഐ; പുതിയ വിവാദം
പത്തനംതിട്ട∙ പന്തളം നഗരസഭയില്‍ പലയിടത്തും സിപിഎം വോട്ടുമറിച്ചെന്ന ആരോപണവുമായി സിപിഐ. നഗരസഭയിലെ കനത്ത തോല്‍വിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ | Pandalam | Kerala Local Body Polls Results | Local Elections Pathanamthitta | CPM | CPI | BJP | Manorama Online

പത്തനംതിട്ട∙ പന്തളം നഗരസഭയില്‍ പലയിടത്തും സിപിഎം വോട്ടുമറിച്ചെന്ന ആരോപണവുമായി സിപിഐ. നഗരസഭയിലെ കനത്ത തോല്‍വിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
പന്തളം നഗരസഭയില്‍ സിപിഐ മത്സരിച്ചത് 7 വാര്‍ഡുകളിലാണ്. ജയിച്ചത് ഒരു സീറ്റില്‍ മാത്രം. നഗരസഭയ്ക്കു പുറമെ ഗ്രാമപഞ്ചായത്തുകളിലും സിപിഐക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കാനായില്ല. ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പിലാണ് ജില്ലയില്‍ സിപിഐക്ക് ഈ തിരിച്ചടി. താഴെത്തട്ടില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും സംഘടനാ സംവിധാനത്തില്‍ വീഴ്ച പറ്റിയോ എന്നും പരിശോധിക്കും.
മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്ന റിപ്പോര്‍ട്ട് ജില്ലാ ഘടകം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. വിജയം ഉറപ്പായിരുന്നിട്ടും പന്തളം നഗരസഭയില്‍ പ്രമുഖരടക്കം തോറ്റതിനെപ്പറ്റി സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പരാജയം വിലയിരുത്തുന്നത്.
Content Highlight: Local Elections Pathanamthitta