വാഷിങ്ടന്‍∙ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പ്രമീള ജയപാല്‍ അടക്കം പ്രമുഖ യുഎസ് ജനപ്രതിനിധികള്‍. കര്‍ഷക പ്രതിഷേധത്തിലുള്ള ആശങ്ക ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ അറിയിക്കണമെന്ന് | US Lawmakers | Mike Pompeo | US | Farmers' Protest In India | Farmers' Protest | India | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പ്രമീള ജയപാല്‍ അടക്കം പ്രമുഖ യുഎസ് ജനപ്രതിനിധികള്‍. കര്‍ഷക പ്രതിഷേധത്തിലുള്ള ആശങ്ക ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് ഏഴ് യുഎസ് ജനപ്രതിനിധകള്‍ കത്തെഴുതി.

കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ച് വിദേശ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും നടത്തിയ വിമര്‍ശനം ഇന്ത്യ തള്ളുകയായിരുന്നു. ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് കര്‍ഷക സമരമെന്നും അതില്‍ വിദേശനേതാക്കള്‍ പ്രതികരിക്കുന്നത് അനാവശ്യമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം.

ADVERTISEMENT

അതേസമയം പഞ്ചാബുമായി ബന്ധമുള്ള അമേരിക്കക്കാരായ സിഖുകാരുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും പല സംസ്ഥാനങ്ങളില്‍നിന്ന് യുഎസില്‍ എത്തിയിട്ടുള്ള ഇന്ത്യക്കാര്‍ക്കും ആശങ്കയുണ്ടെന്നും മൈക്ക് പോംപിയോയ്ക്കുള്ള കത്തില്‍ യുഎസ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലുള്ള തങ്ങളുടെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതത്തെക്കുറിച്ച് യുഎസിലുള്ള ഇന്ത്യക്കാര്‍ക്ക് വേദനയുണ്ടെന്നും കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് വിദേശരാജ്യത്തെ രാഷ്ട്രീയ സ്വാതന്ത്രത്തിലുള്ള അമേരിക്കയുടെ പ്രതിബദ്ധത അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടുന്നു.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരം അംഗീകരിക്കുന്നു. ഒപ്പം സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും യുഎസ് ജനപ്രതിനിധികള്‍ വ്യക്തമാക്കി.

ADVERTISEMENT

English Summary: Seven US Lawmakers Write To Mike Pompeo On Farmers' Protest In India