എറണാകുളം ∙ ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, കൊച്ചി കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച ...| Ernakulam Mayor Election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ∙ ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, കൊച്ചി കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ജില്ലാ കലക്ടർ ആണ് വരണാധികാരി. മുനിസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തി.

മേയർ /മുനിസിപ്പൽ ചെയർമാൻ എന്നിവരുടെ തിരഞ്ഞെടുപ്പ് രാവിലെ 11നും ഡെപ്യൂട്ടി മേയർ / വൈസ് ചെയർമാൻ എന്നിവരുടെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനും നടത്തും. ഓപ്പൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂ എങ്കിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാം. മത്സരിക്കുന്ന സ്ഥാനാർഥികൾ രണ്ടു പേരെയുള്ളൂവെങ്കിൽ എറ്റവും അധികം സാധുവായ വോട്ടുകൾ നേടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും. സാധുവായ വോട്ടുകളുടെ എണ്ണം തുല്യമാണെങ്കിൽ നറുക്കെടുപ്പ് നടത്തി വിജയിയെ തീരുമാനിക്കും.

ADVERTISEMENT

രണ്ടിലധികം പേർ മത്സരിക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും ഒരു സ്ഥാനാർഥി മറ്റെല്ലാ സ്ഥാനാർഥികൾക്കും കൂടി കിട്ടിയിട്ടുള്ളതിനേക്കാൾ കൂടുതൽ വോട്ട് നേടിയാൽ ആ വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. മത്സരാർഥികളിൽ ആർക്കും കൂടുതൽ വോട്ട് നേടാനായില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് നേടിയ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒഴിവാക്കപ്പെടേണ്ട സാഹചര്യത്തിൽ മത്സരാർഥികൾ തുല്യവോട്ടുകൾ നേടിയാൽ നറുക്കെടുപ്പ് നടത്തുകയും നറുക്കെടുക്കപ്പെട്ട ആളെ ഒഴിവാക്കുകയും ചെയ്യണം. ഇത്തരത്തിൽ ഏതെങ്കിലും ഒരു സ്ഥാനാർഥി കൂടുതൽ വോട്ട് നേടുന്നതുവരെ തിരഞ്ഞെടുപ്പ് തുടരണം.

സംവരണം ചെയ്തിട്ടുള്ള മുനിസിപ്പാലിറ്റികളിൽ തിരഞ്ഞെടുക്കപ്പെടുന്ന ആൾ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വരണാധികാരി ഉറപ്പാക്കണം. കേരള മുനിസിപ്പാലിറ്റി ആക്ടിലെ ചട്ടങ്ങൾക്ക് അനുസരിച്ചായിരിക്കണം തിരഞ്ഞെടുപ്പ്. ഫലം പ്രഖ്യാപിച്ചാലുടൻ തിരഞ്ഞെടുക്കപ്പെട്ട മേയർ /ചെയർമാൻ എന്നിവർ വരണാധികാരി മുൻപാകെയും ഡെപ്യൂട്ടി മേയർ /വൈസ് ചെയർമാൻ എന്നിവർ മേയർ /ചെയർമാൻ മുൻപാകെയും സത്യപ്രതിജ്ഞ ചെയ്തു റജിസ്റ്ററിൽ ഒപ്പ് വയ്ക്കണം. തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡം പാലിക്കണം. തിരഞ്ഞെടുപ്പ് തീയതിയിൽ വോട്ട് അവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും അംഗങ്ങൾ ഹാജരായില്ലെങ്കിൽ യോഗം തൊട്ടടുത്ത പ്രവർത്തി ദിവസത്തേക്കു മാറ്റി വയ്ക്കുകയും ആ യോഗത്തിൽ ക്വാറം നോക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം.

ADVERTISEMENT

English Summary : Ernakulam Mayor, Muncipal Chairman election