യുഡിഎഫ് വിമതന് എല്ഡിഎഫ് പിന്തുണയോടെ ചെയര്മാന്; തൊടുപുഴ ഇടതിന്
ഇടുക്കി∙ തൊടുപുഴ നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസ് വിമതനെ സ്ഥാനാർഥിയാക്കി എൽഡിഎഫ് നടത്തിയ നീക്കമാണ് വിജയം കണ്ടത്. യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയും ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്തു.....| Thodupuzha Muncipality | LDF | Manorama News

ഇടുക്കി∙ തൊടുപുഴ നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം. കോൺഗ്രസ് വിമതനെ സ്ഥാനാർഥിയാക്കി എൽഡിഎഫ് നടത്തിയ നീക്കമാണ് വിജയം കണ്ടത്. യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയും ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്തു.
യുഡിഎഫ് 13 എൽഡിഎഫ് 12 ബിജെപി 8 കോൺഗ്രസ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില. ഒരു കോൺഗ്രസ് വിമതന്റെ പിന്തുണ ഉറപ്പാക്കിയ യുഡിഎഫ് ആദ്യ ഒരു വർഷം പി.ജെ. ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം നൽകാൻ ഞായറാഴ്ച രാത്രി ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ തിരുമാനിച്ചിരുന്നു.
എന്നാൽ പി.ജെ. ജോസഫിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ചെയർമാൻ പദവി നൽകാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതെന്നു ആരോപണം ശക്തമായി. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നു. രാത്രിയിൽ ചില യുഡിഎഫ് നേതാക്കളുടെ രഹസ്യ പിന്തുണയോടെ നടന്ന നീക്കമാണ് എൽഡിഎഫ് വിജയത്തിനു പിന്നിൽ.
കോൺഗ്രസ് വിമതനായ സനീഷ് ജോർജ് ചെയർമാനായി സ്ഥാനമേറ്റു. മുസ്ലിം ലീഗ് പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ പാളയത്തിലെത്തിച്ചതോടെയാണ് എൽഡിഎഫ് തൊടുപുഴ പിടിച്ചത്. കൂറുമാറ്റം നടത്തി ജെസി ജോണി ജനങ്ങളെ വഞ്ചിച്ചെന്നു യുഡിഎഫ് പറഞ്ഞു.
English Summary : LDF in Thodupuzha muncipality