പാലക്കാട് ∙ ‘‘അനീഷേട്ടൻ നിറഞ്ഞുനിൽക്കുന്ന ഈ വീടാണ് ഇനിയും എന്റെ വീട്. ചെറുപ്പംമുതൽ കണ്ടുംമിണ്ടിയുംപറഞ്ഞും സ്നേഹിച്ചുംവളർന്ന എനിക്ക് ഇനി ഇവിടെ നിന്നു മടക്കമില്ല... ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്. ഏട്ടനെ കെ‍ാന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യം. ഒപ്പം ബിബിഎ പഠനം പൂർത്തിയാക്കണം. ജേ‍ാലി ചെയ്ത് വരുമാനം ഉണ്ടാക്കണം....

പാലക്കാട് ∙ ‘‘അനീഷേട്ടൻ നിറഞ്ഞുനിൽക്കുന്ന ഈ വീടാണ് ഇനിയും എന്റെ വീട്. ചെറുപ്പംമുതൽ കണ്ടുംമിണ്ടിയുംപറഞ്ഞും സ്നേഹിച്ചുംവളർന്ന എനിക്ക് ഇനി ഇവിടെ നിന്നു മടക്കമില്ല... ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്. ഏട്ടനെ കെ‍ാന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യം. ഒപ്പം ബിബിഎ പഠനം പൂർത്തിയാക്കണം. ജേ‍ാലി ചെയ്ത് വരുമാനം ഉണ്ടാക്കണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ‘‘അനീഷേട്ടൻ നിറഞ്ഞുനിൽക്കുന്ന ഈ വീടാണ് ഇനിയും എന്റെ വീട്. ചെറുപ്പംമുതൽ കണ്ടുംമിണ്ടിയുംപറഞ്ഞും സ്നേഹിച്ചുംവളർന്ന എനിക്ക് ഇനി ഇവിടെ നിന്നു മടക്കമില്ല... ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്. ഏട്ടനെ കെ‍ാന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യം. ഒപ്പം ബിബിഎ പഠനം പൂർത്തിയാക്കണം. ജേ‍ാലി ചെയ്ത് വരുമാനം ഉണ്ടാക്കണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ‘‘അനീഷേട്ടൻ നിറഞ്ഞുനിൽക്കുന്ന ഈ വീടാണ് ഇനിയും എന്റെ വീട്. ചെറുപ്പംമുതൽ കണ്ടുംമിണ്ടിയുംപറഞ്ഞും സ്നേഹിച്ചുംവളർന്ന എനിക്ക് ഇനി ഇവിടെ നിന്നു മടക്കമില്ല... ഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്. ഏട്ടനെ കെ‍ാന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യം. ഒപ്പം ബിബിഎ പഠനം പൂർത്തിയാക്കണം. ജേ‍ാലി ചെയ്ത് വരുമാനം ഉണ്ടാക്കണം. .അതിന് സർക്കാരിന് അപേക്ഷ കെ‍ാടുക്കും.'– കുടുംബത്തിന്റെ ഭുരാഭിമാനത്തിന്റെ പേരിൽ ഭർത്താവ് അനീഷ് കെ‍ാല്ലപ്പെട്ടതിന്റെ ദുഃഖംനിറഞ്ഞ അന്തരീക്ഷത്തിലും ഭാര്യ ഹരിത ഉറച്ചശബ്ദത്തേ‍ാടെ പറഞ്ഞു

സാമ്പത്തികത്തിലും ജാതിയിലും മുന്നേ‍ാക്കമുള്ള കുടുംബത്തിലെ അംഗമായ ഹരിത അനീഷിനെ‍ാപ്പം മൂന്നുമാസം മുൻപാണ് പാലക്കാട് തേങ്കുറുശിയിലെ ഈ വീട്ടിലെത്തിയത്. ‘‘വിവാഹത്തിന്റെ പേരിൽ സ്വന്തം വീട്ടുകാരിൽ നിന്നും ഉപദ്രവങ്ങൾ ഏറെ സഹിച്ചു. അമ്മാവൻ സുരേഷ്കുമാറിന്റെ ഭാഗത്തുനിന്നാണ് കൂടുതലും. വീട്ടിലെത്തി മെ‍ാബൈൽ എടുത്തുകെ‍ാണ്ടുപേ‍ായതിനെതിരെ ഞാൻതന്നെ അമ്മാവനെതിരെ പെ‍ാലീസിൽ എത്തേണ്ടിവന്നു.’’

ADVERTISEMENT

‘‘അനീഷേട്ടൻ അടിപിടിക്കിടയിൽ മരിച്ചതെ‍ാന്നുമല്ല, മൂന്നുമാസത്തിനപ്പുറം നിന്റെ കഴുത്തിൽ താലിയുണ്ടാകില്ലെന്ന് അച്ഛൻ ഫേ‍ാണിൽ പറഞ്ഞത് നടപ്പാക്കിയതാണവർ. പെ‍ാലീസും കേ‍ാടതിയുമാണ് എനിക്ക് നീതി തരേണ്ടത്. കുറ്റക്കാർക്കു കഠിനശിക്ഷ ഉറപ്പാക്കാൻ ഞാൻ  രംഗത്തുണ്ടാകും. ഏട്ടനേ‍ാടുള്ള എന്റെ വലിയ കടമയാണത്... പത്താംക്ലാസ് കഴിഞ്ഞസമയത്തുതന്നെ പ്രേമക്കാര്യം വീട്ടുകാരറിഞ്ഞിരുന്നു. എല്ലാംമറക്കാനും നല്ലകുട്ടിയാകാനും മുത്തച്ഛനും അച്ഛനും അമ്മാവനും എപ്പേ‍ാഴും ഉപദേശിച്ചു. പ്ലസ്ടുവായപ്പേ‍ാൾ അതേചെ‍ാല്ലി അച്ഛൻ തല്ലി, എപ്പേ‍ാഴും ചീത്തവിളിച്ചു, പ്‌രാകികെ‍ാണ്ടിരുന്നു. താഴ്ന്നജാതിയും ജീവിക്കാൻ ഗതിയില്ലാത്തയാൾക്കും കെട്ടിച്ചുകെ‍ാടുക്കുന്ന പ്രശ്നമില്ലെന്ന് അവർ ആണയിട്ടു പറഞ്ഞു.’’ – ഹരിത ഓർക്കുന്നു.

‘‘ബിബിഎക്കു പഠിക്കുന്നതിനിടെ കല്യാണ ആലേ‍ാചനകൾ അച്ഛൻ വേഗത്തിലാക്കി... നിവൃത്തിയില്ലാതെ, ചെറുക്കൻവീടുകാണാൻ എല്ലാവരും പേ‍ായപ്പേ‍ാൾ, അനീഷേട്ടന്റെ കൈപിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങി മണ്ണാർക്കാട് അമ്പലത്തിൽവച്ചു താലികെട്ടി. ആലത്തൂരിൽ താമസിക്കുന്ന അനീഷേട്ടന്റെ ഏട്ടന്റെ വീട്ടിലേക്കാണ് കല്യാണം കഴിഞ്ഞ് നേരെ പേ‍ായത്. അഛന്റെ പരാതിയിൽ കുഴൽമന്ദം പെ‍ാലീസ് ഞങ്ങളെ വിളിച്ച് ചർച്ച നടത്തി, എന്റെ ഇഷ്ടമനുസരിച്ച് പെ‍ാലീസ് അനീഷേട്ടനെ‍ാപ്പം വിട്ടു. എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് മറ്റെ‍ാരാൾ മുഖേന പിന്നെ‍ാരുദിവസം വീട്ടിൽ നിന്ന് എത്തിച്ചു. .എന്നാൽ, അമ്മാവൻ പലപ്പേ‍ാഴായി മദ്യപിച്ച് ഇവിടെയെത്തി ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി.’’

അനീഷ്, ഹരിത
ADVERTISEMENT

‘‘അമ്മ സുനിതയും പത്താംക്ലാസിൽ പഠിക്കുന്ന അനിയത്തി ശുഭയും വിളിച്ച് സുഖമന്വേഷിച്ചിരുന്നു. വയ്യാതായ അമ്മയെ കാണാൻ പേ‍ാകാൻ പുറപ്പെട്ടപ്പേ‍ാൾ, ഒറ്റയ്ക്കുവരണമെന്ന് പറഞ്ഞു. ഇല്ല. ഞങ്ങൾ രണ്ടുപേരുമൊന്നിച്ചേ വരൂ എന്ന് ഞാനും അറിയിച്ചു. ഞാൻ വീട്ടിലെ സ്വത്ത് ആവശ്യപ്പെട്ടുവെന്ന് പറയുന്നത് തെറ്റാണ്. അഛൻ സ്വന്തമായാണ് കേ‍ാടതിയിൽ നിന്ന് സ്വത്ത് സംരക്ഷണത്തിന് ഉത്തരവ് വാങ്ങി. എനിക്ക് എല്ലമായിരുന്ന അനീഷേട്ടന്റെ ജീവൻ അവരെടുത്തു. ഇനി കേ‍ാടതിയും പെ‍ാലീസുമാണ് രക്ഷ... കുറെ ഇനിയും പറയാനുണ്ട്. എല്ലാം ഒ‍ാർക്കുമ്പേ‍ാഴേ സങ്കടമാണ്. എനിക്ക് മുന്നേ‍ാട്ടുപേ‍ായല്ലേ പറ്റൂ.’’ - ഹരിത പറഞ്ഞുനിർത്തി.

മക്കളിൽ ഒരാളായിത്തന്നെ നോക്കും – അനീഷിന്റെ അച്ഛൻ അറുമുഖം, അമ്മ രാധ

ADVERTISEMENT

‘‘ഞങ്ങളെ വിട്ടുപേ‍ാകില്ലെന്നാണ് കുട്ടി പറയുന്നത്... അവനേ‍ാടും വീടിനേ‍ാടമുളള അവളുടെ അടുപ്പവും സ്നേഹവും സന്തേ‍ാഷമാണ്... ഹരിതയെ ഞങ്ങളുടെ മക്കളിൽ ഒരാളായിതന്നെ നേ‍ാ‍ക്കും. രണ്ടു പെണ്ണും, ആറ് ആൺകുട്ടികളുമാണ് ഞങ്ങൾക്ക്. ഒരു മകളുടെയും മകന്റെയും  കല്യാണം കഴിഞ്ഞു. മൂത്തമകൻ ആലത്തൂരിൽ താമസിക്കുന്നു. ബാക്കി ആൺമക്കളിൽ ഒരാളിപ്പേ‍ാൾ പെട്ടെന്നു പേ‍ായി. അവനേ‍ാടു പെ‍ാറുക്കാനാകാത്ത ക്രൂരത കാട്ടിയവർക്കു കടുത്തശിക്ഷ കിട്ടണം. കേ‍ാടതിയിൽ നിന്നുനീതി കിട്ടുമെന്നാണ് പ്രതീക്ഷ. ഹരിത ഇനി ഞങ്ങളുടെ മക്കളിൽ ഒരാളാണ്. അവളുടെ തീരുമാനം പേ‍ാലെ ഞങ്ങൾക്കെ‍ാപ്പം നിൽക്കട്ടെ. .ഉള്ളതുകെ‍ാണ്ട് അവളെ നന്നായി പേ‍ാറ്റും.’’ – അനീഷിന്റെ അച്്ഛനും അമ്മയും പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരന്റെ നേതൃത്വത്തിലാണ് ദുരാഭിമാനക്കെ‍ാലകേസ്  അന്വേഷിക്കുന്നത്.

Content Highlights: Palakkad Honour Killing, Crime, Kerala Crime, Murder

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT