ബഹുജന ക്യാംപെയിന്‍ നടത്തും, ബൂത്തുകൾ പുനഃസംഘടിപ്പിക്കും: കോൺഗ്രസ്
തിരുവനന്തപുരം∙ ബഹുജന ക്യാംപെയിന്‍ സംഘടിപ്പിച്ച് സംസ്ഥാനത്തെ 24,970 ബൂത്തുകളും പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്ലാ നേതാക്കളും അവരവരുടെ ബൂത്തുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കണമെന്നും | AICC | Congress | Tariq Anwar | reorganize booths | Manorama Online

തിരുവനന്തപുരം∙ ബഹുജന ക്യാംപെയിന്‍ സംഘടിപ്പിച്ച് സംസ്ഥാനത്തെ 24,970 ബൂത്തുകളും പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്ലാ നേതാക്കളും അവരവരുടെ ബൂത്തുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കണമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കണമെന്നും എഐസിസി പ്രതിനിധി സംഘം നിര്‍ദേശിച്ചു.
ഈ മാസം 26 മുതല്‍ 30 വരെ ബൂത്ത് തലങ്ങളില്‍ ബഹുജന ക്യാംപെയിന്‍ നടത്തും. ഒാരോ നേതാക്കളും അവരവരുടെ ബുത്തൂകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കണം. പ്രവര്‍ത്തിക്കുന്നവരെ ചേര്‍ത്ത് ബൂത്ത് കമ്മിറ്റി പുനഃസംഘടിപ്പിക്കണം. മുഴുവന്‍ പ്രവര്‍ത്തകരെയും അണിനിരത്തി പദയാത്ര സംഘടിപ്പിക്കണം. താഴെത്തട്ടിലെ ഭിന്നത പൂര്‍ണമായും പരിഹരിച്ച് എല്ലാവരും ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം കൊടുക്കണം തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത എഐസിസി സംഘം ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികള്‍ക്ക് നല്‍കിയത്.
മുഴുവൻ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് എഐസിസി സെക്രട്ടറിമാര്‍ മേഖല തലത്തിലും ജില്ലാതലത്തിലും യോഗം വിളിക്കും. യുഡിഎഫ് വിപുലീകരണ ചർച്ചകളിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കും. എൻസിപിയെ മുന്നണിയിൽ എടുക്കുന്നതിനെക്കുറിച്ച് ശരദ് പവാറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് താരിഖ് അൻവർ വ്യക്തമാക്കി.
എന്‍സിപിയുടെ കാര്യം ഘടകകക്ഷികളുമായി ആലോചിച്ച് പറയാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എൻസിപിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അതേസമയം, എൻസിപി നേതാക്കള്‍ താരിഖ് അന്‍വറിനെ കണ്ടേക്കുമെന്നും സൂചനയുണ്ട്.
English Summary: Congress decides to reorganize booths